Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഹിങ്ക്യൻ അഭയാർത്ഥികൾ രാജ്യസുരക്ഷയ്ക്ക് ഭീഷണി; പാക് ഐഎസ്ഐയുമായും ഐഎസുമായും ബന്ധം; റോഹിങ്യൻ അഭയാർഥികളെ തിരിച്ചയക്കുക എന്നത് ഭരണപരമായ തീരുമാനം; സുപ്രിംകോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ് മൂലം

റോഹിങ്ക്യൻ അഭയാർത്ഥികൾ രാജ്യസുരക്ഷയ്ക്ക് ഭീഷണി; പാക് ഐഎസ്ഐയുമായും ഐഎസുമായും ബന്ധം; റോഹിങ്യൻ അഭയാർഥികളെ തിരിച്ചയക്കുക എന്നത് ഭരണപരമായ തീരുമാനം; സുപ്രിംകോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ് മൂലം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റോഹിങ്യൻ അഭയാർഥികളെ തിരിച്ചയക്കുക എന്നത് ഭരണപരമായ തീരുമാനമാണെന്നും അഭയാർത്ഥികൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ഇക്കാര്യത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ, ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.

ജമ്മു, ഡൽഹി, ഹൈദരാബാദ്, മേവത് തുടങ്ങിയ സ്ഥലങ്ങളിലാണ് തീവ്രവാദ ബന്ധമെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നു. മ്യാന്മറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികൾ രാജ്യത്ത് തങ്ങുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു.

മ്യാന്മറിൽനിന്ന് അഭയാർഥികളായെത്തിയ റോഹിങ്യകളെ തിരിച്ചയക്കരുതെന്ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഈ ഹർജി പരിഗണിച്ച കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്ന് കേസിൽ വാദം കേൾക്കുന്നത് സുപ്രിംകോടതി അടുത്ത മാസം മൂന്നിലേയ്ക്ക് മാറ്റിവെച്ചു.

ഇന്ത്യയിലുള്ള റോഹിങ്ക്യക്കാരെ തിരികെ മ്യാന്മറിലേക്ക് തിരിച്ചയക്കരുതെന്നും, അവരുടെ ജീവനും സ്വാതന്ത്യവും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അഭയാർത്ഥികളായ മുഹമ്മദ് സലീമുള്ളയും മുഹമ്മദ് ഷക്കീറുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഇവരെ തിരിച്ചയക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, അതിനാൽ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.

രാജ്യ സുരക്ഷ മുൻനിർത്തിയാണ് വിഷയത്തിൽ കേന്ദ്രം നിലപാട് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജിജു രാവിലെ പറഞ്ഞു. ഇത് വളരെ സെൻസിറ്റീവായ വിഷയമാണ്. മനുഷ്യാവകാശ സംഘടനകൾ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുത്. രാജ്യസുരക്ഷ സംരക്ഷിക്കുകയാണ് ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാന കടമയെന്നും കിരൺ റിജ്ജിജു പറഞ്ഞു.

മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷമാണ് റോഹിങ്യകൾ. കടുത്ത മനുഷ്യാവകാശലംഘനമാണ് ഇവർ സ്വന്തം രാജ്യത്ത് നേരിടുന്നത്. റോഹിങ്യകളെ തിരിച്ചയക്കാനുള്ള ഇന്ത്യൻ നീക്കത്തിനെതിരെ യു എൻ ഹൈക്കമ്മീഷനും രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP