Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രക്‌സിറ്റോടെ പൗണ്ടിന്റെ മൂല്യം കുറഞ്ഞത് ഗുണകരമാകുന്നത് സമ്പന്നർക്ക്; ആഡംബരത്തിന്റെ പര്യായമായ റോൾസ് റോയ്‌സ് അടക്കമുള്ള കാറുകൾ ഇന്ത്യയിൽ വില കുറച്ചത് ഒരു കോടി വരെ; വിലക്കുറവിൽ വിൽപ്പന വർധിപ്പിച്ച് നേട്ടം കൊയ്യാൻ ഒരുങ്ങി ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ

ബ്രക്‌സിറ്റോടെ പൗണ്ടിന്റെ മൂല്യം കുറഞ്ഞത് ഗുണകരമാകുന്നത് സമ്പന്നർക്ക്; ആഡംബരത്തിന്റെ പര്യായമായ റോൾസ് റോയ്‌സ് അടക്കമുള്ള കാറുകൾ ഇന്ത്യയിൽ വില കുറച്ചത് ഒരു കോടി വരെ; വിലക്കുറവിൽ വിൽപ്പന വർധിപ്പിച്ച് നേട്ടം കൊയ്യാൻ ഒരുങ്ങി ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ

മുംബൈ: വളർന്നുവരുന്ന വിപണികളാണ് ആഡംബര വാഹനിർമ്മാതാക്കൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. അതിൽതന്നെ ചൈനയും ഇന്ത്യയും ബ്രസീലുമൊക്കെ ഏറെ പ്രിയപ്പെട്ട രാജ്യങ്ങളാണ്. ഇന്ത്യയിലെ അതിസമ്പന്നരെ ആകർഷിക്കാനായി വൻ വിലക്കുറവാണ് ആഡംബര കാർ നിർമ്മാതാക്കൾ പ്രഖ്യാപിക്കുന്നത്. ഏറ്റവും ഒടുവിൽ ഇത്തരത്തിൽ വിലകുറയ്ക്കാൻ തയാറായിരിക്കുന്നത് ആഡംബരത്തിന്റെ പര്യായമെന്നു വിശേഷിപ്പിക്കപ്പെടുന്ന റോൾസ് റോയ്‌സും ആസ്റ്റൺ മാർട്ടിനും ആണ്.

തങ്ങളുടെ മുൻനിര മോഡലുകൾക്ക് ഇരുപത് ലക്ഷം മുതൽ ഒരു കോടിയിലേറെ രൂപയാണ് ഈ കമ്പനികൾ കുറച്ചിരിക്കുന്നത്. നേരത്തേ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹനനിർമ്മാതാക്കളായ റേഞ്ച് റോവർ ഇന്ത്യയിൽ വിവിധ മോഡലുകളുടെ വില 50 ലക്ഷത്തോളം കുറച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബ്രിട്ടീഷ് കമ്പനികൾ തന്നെയായ റോൾസ് റോയ്‌സും ആസ്റ്റൺ മാർട്ടിനും വില കുറച്ചിരിക്കുന്നത്.

ബ്രക്സ്റ്റിന് ശേഷം ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം വൻതോതിൽ കുറഞ്ഞതും കാർമിർമാതാക്കളെ വില കുറയ്ക്കാൻ പ്രേരിപ്പിച്ച പ്രധാന കാരണമാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയ്ക്കെതിരെ 20 ശതമാനത്തിന്റെ കുറവാണ് ബ്രിട്ടീഷ് പൗണ്ടിന് നേരിട്ടത്. അതിനാൽ ബ്രിട്ടൺ ആസ്ഥാനമായ നിർമ്മാതാക്കൾക്ക് കയറ്റുമതി ചെലവ് വളരെ കുറഞ്ഞു.

ഏറ്റവും കൂടുതൽ വില കുറച്ചത് റോൾസ് റോയ്സ് ഫാന്റത്തിനാണ്, 1.2 കോടി രൂപ. ഇതോടെ നേരത്തെ ഒമ്പത് കോടി രൂപയായിരുന്ന ഫാന്റത്തിന് ഇനി 7.8-8 കോടിക്കുള്ളിലായിരിക്കും ഡൽഹി എക്സ്ഷോറൂം വില. മികച്ച വിൽപനയുള്ള റോൾസ് റോയ്സ് ഗോസ്റ്റിന്റെ വില 50 ലക്ഷം കുറച്ച് 4.75 കോടി രൂപയിലെത്തി. ആസ്റ്റൺ മാർട്ടിൻ ഡിബി 11 മോഡലിന് 21 ലക്ഷത്തോളം കുറച്ച് 4.06 കോടിയിലെത്തി.

ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ നിരക്ക് മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നിട്ടുണ്ട്. രണ്ട് കോടിക്ക് മുകളിൽ വിലയുള്ള 200 വാഹനങ്ങളാണ് 2016-ൽ ഇന്ത്യയിൽ വിറ്റഴിച്ചത്. ഇതിൽ പകുതിയും ബ്രിട്ടീഷ് നിർമ്മാതാക്കളുടേതാണ്. വിലക്കുറവ് വഴി ഈ വർഷം വിൽപ്പന വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് കമ്പനികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP