Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹിന്ദുക്കളിൽനിന്നും പണം സ്വീകരിച്ച് ആദിവാസികളെ സംരക്ഷിക്കാൻ ആർഎസ്എസ്; എല്ലാ ഹിന്ദുക്കളെയും ഒരുമിപ്പിക്കാൻ വിഎച്ച്പി; സംഘപരിവാർ ഉപയോഗിക്കുന്നത് മതം മാറ്റാൻ മിഷണറിമാർ പ്രയോഗിച്ച അതേ തന്ത്രം

ഹിന്ദുക്കളിൽനിന്നും പണം സ്വീകരിച്ച് ആദിവാസികളെ സംരക്ഷിക്കാൻ ആർഎസ്എസ്; എല്ലാ ഹിന്ദുക്കളെയും ഒരുമിപ്പിക്കാൻ വിഎച്ച്പി; സംഘപരിവാർ ഉപയോഗിക്കുന്നത് മതം മാറ്റാൻ മിഷണറിമാർ പ്രയോഗിച്ച അതേ തന്ത്രം

ദിവാസികളെയും സമൂഹത്തിന്റെ അടിത്തട്ടിലുണ്ടായിരുന്നവരെയും ക്രിസ്തുമതത്തിൽ ചേർക്കാൻ മിഷണറിമാർ പ്രയോഗിച്ച അതേ തന്ത്രം തിരിച്ചുപയോഗിക്കുകയാണ് ആർ.എസ്.എസ്സും വിഎച്ച്പിയും. വിശപ്പുമാറ്റാൻ മതപരിവർത്തനത്തിന് തയ്യാറായ പാവങ്ങൾക്ക് സംരക്ഷണം ഉറപ്പുനൽകിയാണ് സംഘ പരിവാർ പുനർ മതപരിവർത്തനം നടത്തുന്നത്. ആദിവാസികളെയും ദളിതുകളെയും സംരക്ഷിക്കുന്നതിനായി മറ്റ് ഹിന്ദുക്കൾ സംഭാവന നൽകണമെന്ന് ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.

ക്രിസ്ത്യൻ മിഷണറിമാരുടെ പ്രലോഭനത്തിന് ആദിവാസികൾ അടിപ്പെട്ടുപോകാതിരിക്കുന്നതിന് അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നാണ് ആർഎസ്എസ് തലവന്റെ നിരീക്ഷണം. ഡൽഹിയിൽ ഒരു ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് ഭാഗവത് ഇക്കാര്യം വ്യക്തമാക്കിയത്. ആദിവാസികളുടെയും ദളിതുകളുടെയും ദാരിദ്ര്യം മുതലെടുത്താണ് മറ്റു മതങ്ങളിലുള്ളവർ അവരെ പരിവർത്തനം ചെയ്തതെന്ന് ഭാഗവത് പറഞ്ഞു.

ബീഹാറിലെ ഭഗൽപ്പുർ ജില്ലയിൽപ്പെട്ട ഖഗൽഗാവിൽ പിന്നോക്ക ഹിന്ദു സമുദായത്തിൽപ്പെട്ട അഞ്ചുപേർ ക്രിസ്തുമതം സ്വീകരിച്ചുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രതികരണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, ഹിന്ദു സമുദായാംഗങ്ങൾ പിന്നാക്ക വിഭാഗങ്ങളെ സാമ്പത്തികമായി സഹായിക്കാൻ തയ്യാറായി മുന്നോട്ടുവരണമെന്ന് ആർഎസ്എസ് തലവൻ പറഞ്ഞു.

ഹിന്ദുത്വ ഐക്യത്തിന്റെ ആവശ്യത്തെക്കുറിച്ച് ആർഎസ്എസ് തലവന്റെ നിലപാടിനോട് സമാനമായ നിർദേശവുമായി വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയും രംഗത്തെത്തി. ഇന്ത്യയിലെ ഹിന്ദുക്കൾ ഒന്നിച്ചുനിൽക്കണമെന്ന് പ്രവീൺ തൊഗാഡിയ പറഞ്ഞു. വിഎച്ച്പി സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. ഒരു ഹിന്ദുപോലും ഒഴിഞ്ഞ വയറുമായി കിടന്നുറങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും തൊഗാഡിയ പറഞ്ഞു.

ഏഷ്യയിൽ ഹിന്ദു മതത്തിനുണ്ടായിരുന്ന മേധാവിത്വം നഷ്ടമായതായി തൊഗാഡിയ പറഞ്ഞു. അതൊഴിവാക്കുന്നതിന് ഹിന്ദുമതത്തെ ശക്തമാക്കി നിർത്തുകയാണ് വേണ്ടത്. ഹിന്ദുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യോജിച്ച് നിന്ന് പോരാടണമെന്നും തൊഗാഡിയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP