Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താജ്മഹൽ ശിവക്ഷേത്രം ആക്കണം; ശവകുടീരങ്ങൾ നീക്കം ചെയ്യണം; വിചിത്രവാദം ഉന്നയിച്ച്‌ ആർഎസ്എസ് കോടതിയിലേക്ക്

താജ്മഹൽ ശിവക്ഷേത്രം ആക്കണം; ശവകുടീരങ്ങൾ നീക്കം ചെയ്യണം; വിചിത്രവാദം ഉന്നയിച്ച്‌ ആർഎസ്എസ് കോടതിയിലേക്ക്

ന്യൂഡൽഹി: മതസംബന്ധിയായ വിഷയങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾ ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുമ്പോൾ ഹിന്ദുത്വ വാദവുമായി ആർഎസ്എസ് പോലെയുള്ള ഘടകകക്ഷികൾ രംഗത്തെത്തുന്നത് തലവേദന സൃഷ്ടിക്കുകയാണ്. താജ് മഹൽ ശിവക്ഷേത്രം ആക്കണമെന്നും ഇവിടെയുള്ള ശവകുടീരങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ആർഎസ്എസ് ആഗ്ര സിറ്റി കോടതിയെ സമീപിച്ചതാണ് മതേതരത്വ ഭാരതത്തിൽ ബിജെപി പ്രധാനമന്ത്രിക്ക് ഇപ്പോൾ തലവേദന ഉണ്ടാക്കുന്നത്.

താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്നും അഗ്രേശ്വർ മഹാദേവനാണ് യഥാർഥത്തിൽ താജ് മഹലിന്റെ ഉടമയായിരുന്നുവെന്നുമാണ് ഹരിശങ്കർ എന്നയാളും മറ്റ് അഞ്ച് അഭിഭാഷകരും ചേർന്ന് സമർപ്പിച്ചിട്ടുള്ള ഹർജിയിൽ പറയുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ശവകുടീരങ്ങളെല്ലാം എടുത്തുമാറ്റണമെന്നും ഇവിടെ പ്രാർത്ഥിക്കാനുള്ള മുസ്ലിമുകളുടെ അവകാശം നിഷേധിക്കണമെന്നും ഹിന്ദുക്കൾക്ക് ശിവപൂജയ്ക്കുള്ള അനുവാദം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് താജ് മഹലിന്റെ നിയന്ത്രണം. ശിൽപ്പവിസ്മയമായ മകുടങ്ങളോട് കൂടിയ കെട്ടിടസമൂച്ചയങ്ങളും പൂന്തോട്ടവും വേർതിരിക്കുന്ന മതിലുകളും ഉൾപ്പെടെയുള്ള സകല വസ്തുവകകളുടേയും ഉടമസ്ഥാവകാശം ഹിന്ദുക്കൾക്കാണെന്ന് ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. പ്രാചീന കാലം മുതൽ തന്നെ ലോർഡ് അഗ്രേശ്വർ മഹാദേവന്റെ ഇരിപ്പിടമായിരുന്നു ഇതെന്നും അതുകൊണ്ടു തന്നെ ഹിന്ദുക്കൾക്ക് പൂജ ചെയ്യാനുള്ള അവകാശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ഹിന്ദു പൂജയല്ലാതെ മറ്റെതെങ്കിലും കർമം ഇവിടെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഇവർ ഹർജിയിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP