Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ വനിതയ്ക്ക് നേരെ വീണ്ടും ആക്രമണം ; ചെന്നൈയിൽ മയക്കുമരുന്ന് നൽകി റഷ്യൻ യുവതിയെ പീഡിപ്പിച്ചു; നാലു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: വിദേശ വനിതയ്ക്ക് നേരെ വീണ്ടും ആക്രമണം. റഷ്യൻ സ്വദേശിയായ യുവതിയെ ചെന്നൈയിൽ ടൂറിസ്റ്റ് ഹോമിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു. സംഭവത്തിൽ തിരുവല്ലൂർ സ്വദേശികളായ നാലു യുവാക്കൾ പൊലീസിന്റെ കസ്റ്റഡിയിൽ. മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

അബോധാവസ്ഥയിലായ നിലയിൽ ടൂറിസ്റ്റ് ഹോമിൽ നിന്ന് കണ്ടെത്തിയ 21 വയസുകാരിയായ റഷ്യൻ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദേഹമാസകലം മുറിപാടുകളും കണ്ടെത്തിയിരുന്നു. വൈദ്യപരിശോധനയിൽ ക്രൂരലൈംഗിക പീഡനത്തിന് വിധേയമായതായി കണ്ടെത്തിയത്. മുറിപാടുകളും കടിച്ചപാടുകളും കണ്ടെത്തിയതോടെ ഇവരിൽ നിന്ന് മൊഴിയെടുത്തപ്പോഴാണ് ബലാത്സംഗ വിവരം പൊലീസിനെ അറിയിക്കുന്നത്.

യുവതിയെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. പൊലീസ് റഷ്യൻ ഭാഷ വശമുള്ളവരിൽ നിന്നുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. യുവതി കഴിഞ്ഞ ഒരാഴ്ചയായി ഈ ടുറിസ്റ്റ് ഹൗസിൽ തങ്ങി വരികയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ മാതാ പിതാക്കളെയോ, നേറ്റിവിറ്റിയോ സഹോദരങ്ങളെക്കുറിച്ചോ ഒരു കാര്യവും യുവതി പൊലീസിനോട് പറഞ്ഞിട്ടില്ല. ആഴ്ചകൾക്ക് മുൻപ് 11 വയസ് പ്രായമുള്ള പെൺകുട്ടിയെ ചെന്നൈയിലെ അപ്പാർട്ട്മെന്റിലിട്ട് ഇലക്ട്രീഷനും പ്ലംബറും ചേർന്ന് പീഡിപ്പിച്ചിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP