Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേജരിവാളിനും സത്യേന്ദ്ര ജയിനും എതിരേ അഴിമതി ആരോപണവുമായി വീണ്ടും കപിൽ മിശ്ര; 300 കോടി രൂപയുടെ മരുന്നുകൾ വാങ്ങിയതിലും 100 ആംബുലൻസുകൾ വാങ്ങിയതിലും വൻ ക്രമക്കേട്; ആരോഗ്യവകുപ്പിലെ സൂപ്രണ്ടുമാരുടെ നിയമനം ചട്ടം ലംഘിച്ചെന്നും വിമത എംഎൽഎ

കേജരിവാളിനും സത്യേന്ദ്ര ജയിനും എതിരേ അഴിമതി ആരോപണവുമായി വീണ്ടും കപിൽ മിശ്ര; 300 കോടി രൂപയുടെ മരുന്നുകൾ വാങ്ങിയതിലും 100 ആംബുലൻസുകൾ വാങ്ങിയതിലും വൻ ക്രമക്കേട്; ആരോഗ്യവകുപ്പിലെ സൂപ്രണ്ടുമാരുടെ നിയമനം ചട്ടം ലംഘിച്ചെന്നും വിമത എംഎൽഎ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ പുതിയ അഴിമതി ആരോപണവുമായി ആംആദ്മിയിലെ വിമത എംഎൽഎ കപിൽ മിശ്ര. ആരോഗ്യവകുപ്പിന്റെ പണം അനധികൃതമായി ചെലവഴിച്ചെന്നാണ് ആരോപണം. കേജരിവാളിനു മാത്രമല്ല ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും അഴിമതിയിൽ പങ്കുണ്ടെന്ന് കപിൽ മിശ്ര ആരോപിച്ചു.

സർക്കാർ ആശുപത്രികൾക്കായി 300 കോടിയിലധികം രൂപയുടെ മരുന്നുകൾ വാങ്ങി, അനാവശ്യമായിവാങ്ങിയ മരുന്നുകൾ സൂക്ഷിക്കുന്നതിന് മൂന്ന് ഗോഡൗണുകളും നിർമ്മിച്ചു, ആവശ്യമില്ലാതെ വാങ്ങിയ മരുന്ന് ഉപയോഗിക്കാതെ നശിച്ചുപോയി തുടങ്ങിയ ആരോപണങ്ങളാണ് കപിൽ മിശ്ര ഉന്നയിച്ചിരിക്കുന്നത്. മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറി തരുൺ സീമിനും അഴിമതിയിൽ പങ്കുള്ളതായി അദ്ദേഹം പറയുന്നു.

സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത 100 പുതിയ ആംബുലൻസുകൾ വാങ്ങിയതിലും അഴിമതി നടന്നിട്ടുള്ളതായി കപിൽ മിശ്ര ആരോപിക്കുന്നു. പുതിയ ആംബുലൻസുകളിൽ നാലെണ്ണം തീപിടിച്ചു നശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചട്ടങ്ങൾ മറികടന്ന് ആരോഗ്യവകുപ്പിൽ 30 മെഡിക്കൽ സൂപ്രണ്ടുമാരെ നിയമിച്ചെന്നും കപിൽ മിശ്ര ആരോപണമുന്നയിച്ചിട്ടുണ്ട്. അഴിമതി ആരോപണങ്ങൾ സംബന്ധിച്ച് സംസാരിക്കുന്നതിന് ലഫ്നന്റ് ഗവർണർ അനിൽ ബയ്ജാലുമായി കൂടിക്കാഴ്ച നടത്തുമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും കപിൽ മിശ്ര വ്യക്തമാക്കി.

ജലവകുപ്പ് മന്ത്രിയായിരുന്ന കപിൽ മിശ്രയെ ഏതാനും ആഴ്ചകൾക്കുമുൻപാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ഇതിനെ തുടർന്ന് എഎപി സർക്കാരിനും മുഖ്യമന്ത്രി കെജ്രിവാളിനും എതിരായി നിരവധി അഴിമതി ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു.

കേജരിവാളിനും സത്യേന്ദ്ര ജയിനും എതിരേ അഴിമതി ആരോപണവുമായി മുമ്പും കപിൽ മിശ്ര രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കേജരിവാളിനു രണ്ടു കോടി രൂപ കോഴ നൽകുന്നതു താൻ നേരിട്ടു കണ്ടുവെന്നാണു കപിൽ മിശ്രയുടെ ആരോപണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP