Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യം മുഴുവൻ മുസ്ലിം യുവാക്കൾക്കെതിരെ വ്യാജ ഭീകരവാദ കേസുകൾ രജിസ്റ്റർ ചെയ്യുന്നതായി തുറന്ന് സമ്മതിച്ച് കേന്ദ്ര നിയമമന്ത്രി; സത്യം തുറന്നു പറഞ്ഞ ഗൗഡയുടെ പണി തെറിപ്പിച്ച് പകരക്കാരനാകാൻ സുബ്രഹ്മണ്യം സ്വാമിയും നീക്കം തുടങ്ങി

രാജ്യം മുഴുവൻ മുസ്ലിം യുവാക്കൾക്കെതിരെ വ്യാജ ഭീകരവാദ കേസുകൾ രജിസ്റ്റർ ചെയ്യുന്നതായി തുറന്ന് സമ്മതിച്ച് കേന്ദ്ര നിയമമന്ത്രി; സത്യം തുറന്നു പറഞ്ഞ ഗൗഡയുടെ പണി തെറിപ്പിച്ച് പകരക്കാരനാകാൻ സുബ്രഹ്മണ്യം സ്വാമിയും നീക്കം തുടങ്ങി

ന്യൂഡൽഹി: അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞാൽ മറ്റുള്ളവരുടെ കണ്ണിലെ കരടാകുമെന്ന് അറിയാതെയല്ല കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഢ അത് പറഞ്ഞത്. തന്റെ സ്ഥാനത്തോടുള്ള മാന്യത പുലർത്തുന്നതിനാണ്. രാജ്യത്ത് നിരപരാധികളായ നിരവധി  മുസ്ലിം യുവാക്കൾക്കെതിരെ വ്യാജ ഭീകരവാദ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നായിരുന്നു ഗൗഢയുടെ വെളിപ്പെടുത്തൽ.

ഒട്ടേറെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും എന്നാൽ മതിയായ തെളിവില്ലാത്തതിനാൽ ഇതൊക്കെ ഉപേക്ഷിക്കേണ്ടിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നതിന് നിയമപരിഷ്‌കരണം അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് അലിഗഢിൽ ചേർന്ന വികാസ് പർവ ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുസ്ലിം യുവാക്കൾക്കെതിരെ ഇത്തരമൊരു നീക്കം നടക്കുന്നുണ്ടെന്ന കാര്യം മന്ത്രി തുറന്നുപറഞ്ഞത്.

ഇതിനെതിരെ നിയമ പരിഷ്‌കരണത്തിനുള്ള ശ്രമത്തിലാണ് സർക്കാർ. ക്രിമിനൽ നിയമത്തിൽ മാറ്റം കൊണ്ടുവരുന്ന കാര്യം ലോ കമ്മീഷൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായുള്ള സമിതിയാണ് ഇക്കാര്യം പഠിച്ചുകൊണ്ടിരിക്കുന്നത്-വ്യാജ കേസ്സുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.

സമാനമായ അഭിപ്രായപ്രകടനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും അടുത്തിടെ നടത്തിയിരുന്നു. തീവ്രവാദ കേസ്സിൽ അറസ്റ്റ് ചെയ്ത പത്തുയുവാക്കളിൽ ഏഴുപേരെ തെളിവില്ലെന്ന് കണ്ട് അടുത്തിടെ വെറുതെ വിടേണ്ടിവന്ന സംഭവത്തെ പരാമർശിച്ചുകൊണ്ട് കുറേക്കൂടി സന്തുലിതമായ രീതിയിൽ കാര്യങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ് നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ സദാനന്ദ ഗൗഢയുടെ പരാമർശങ്ങൾക്കെതിരെ ബിജെപിക്ക് ഉള്ളിൽനിന്ന് തന്നെ എതിർ സ്വരങ്ങൾ ഉണ്ടായിട്ടുണ്ട്. ഗൗഢയുടെ സ്ഥാനം മോഹിക്കുന്ന സുബ്രഹ്മണ്യം സ്വാമിയുൾപ്പെടെയുള്ളവർ ഈ നീക്കത്തിന് പിന്നിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP