Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഖിക്ക് പുറകെ സാഗർ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്: ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നു;കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം; മഝ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ; കാറ്റ് 90 കിലോമീറ്റർ വരെ വേഗം കൈവരിക്കും

ഓഖിക്ക് പുറകെ സാഗർ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്: ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നു;കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം; മഝ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ; കാറ്റ് 90 കിലോമീറ്റർ വരെ വേഗം കൈവരിക്കും

തിരുവനന്തപുരം: ഓഖി ദുരന്തം വിതച്ച് മാസങ്ങൾ തികയും മുന്നേയാണ് സാഗർ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഓഖിയിൽ നിരവധി മത്സ്യ തൊഴിലാളികളുടെ ജീവനും സ്വത്തും ജീവനോപാദിയും നഷ്ടപ്പെട്ടിരുന്നു. തീവ്ര ദുരന്തത്തിന്റെ ഓർമ്മകൾ മറക്കുന്നതിന് മുന്നേയാണ് വീണ്ടും മറ്റൊരു ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പു കൂടി ജനങ്ങളിലേക്ക് എത്തുന്നത്.

ഏദൻ ഗൾഫ് തീരത്തു രൂപപ്പെട്ട സാഗർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നന്നുവെന്ന് വിവരം.ഇതിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് ലക്ഷദ്വീപിനുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പിൽ 70-80 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് 90 കിലോമീറ്റർ വരെ വേഗമാർജിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണുർ, കാസർകോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. അടുത്ത 48 മണിക്കൂർ സമയത്തേക്ക് ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും അതിന്റെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലയിഴെല അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാൻ പാടില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP