Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ നിരോധിക്കാനുള്ള സർക്കാർ നടപടി മുസ്ലിങ്ങളോടുള്ള അനീതി; സമാധാനത്തിനും ജനാധിപത്യത്തിനും നീതിക്കും നേരെയുള്ള ആക്രമണമെന്നും സാക്കിർ നായിക്

ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ നിരോധിക്കാനുള്ള സർക്കാർ നടപടി മുസ്ലിങ്ങളോടുള്ള അനീതി; സമാധാനത്തിനും ജനാധിപത്യത്തിനും നീതിക്കും നേരെയുള്ള ആക്രമണമെന്നും സാക്കിർ നായിക്

ന്യൂഡൽഹി: കേന്ദ്രസർക്കാർ നീക്കം മുസ്ലിങ്ങളോടുള്ള അനീതിയെന്നു മുസ്ലിം പണ്ഡിതൻ സാക്കിർ നായിക്. ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐആർഎഫ്) നിരോധിക്കാനുള്ള സർക്കാർ നീക്കത്തെ വിമർശിച്ചാണു നായിക് രംഗത്തെത്തിയത്.

അത്തരമൊരു സംഭവം ഉണ്ടായാൽ അത് ഇന്ത്യയിലെ മുസ്‌ലിംകളോടുള്ള അനീതിയാകും. ഇത്തരം നീക്കങ്ങൾ എനിക്ക് നേരെയുള്ള ആക്രമണം മാത്രമല്ല. ഇന്ത്യൻ മുസ്‌ലിംകൾക്കു നേരെയുള്ള ആക്രമണമാണെന്നും നായിക് തുറന്ന കത്തിൽ പറഞ്ഞു.

സമാധാനത്തിനും ജനാധിപത്യത്തിനും നീതിക്കും നേരെയുള്ള ആക്രമണമാണിത്. ഐആർഎഫ് നിരോധിക്കുകയാണെങ്കിൽ അടുത്തകാലത്ത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനുണ്ടാകുന്ന വലിയ തകർച്ചയാകുമത്. രാജ്യത്തെ 20 കോടി മുസ്‌ലിംകൾക്കു നേരെയുള്ള അനീതിയാണ് ഇത്. തനിക്കും സംഘടനയ്ക്കുമെതിരായ പ്രചാരണത്തിനു പിന്നിൽ മറ്റു അജണ്ടകൾ ഉണ്ടെന്നും സാക്കിർ നായിക്ക് ആരോപിച്ചു.

താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കത്തിൽ പറയുന്നു. ധാക്ക ഭീകരാക്രമണത്തിനു സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ പ്രേരണയായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിനെതിരായ അന്വേഷണം. സാക്കിർ സൗദി അറേബ്യയിൽ ആയിരിക്കെയാണ് ആരോപണങ്ങൾ ഉയർന്നത്. കേരളത്തിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതയവരിൽ ചിലർ സാക്കിറിനെ കണ്ടിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആഫ്രിക്കയിൽ മുൻകൂട്ടി നിശ്ചയിച്ച പ്രഭാഷണ പരിപാടികൾക്കു പോകുന്നതിനാൽ ഉടൻ ഇന്ത്യയിലേക്കില്ലെന്നാണ് സാക്കിറിന്റെ നിലപാട്. കഴിഞ്ഞ ദിവസം സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച് ഫൗണ്ടേഷൻ അനുവാദം കൂടാതെ വിദേശ ഫണ്ട് സ്വീകരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം നിഷ്‌ക്കർഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP