Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറിയാതെ പോലും പൊതു സ്ഥലത്ത് നിന്നും പുകവലിക്കരുത്! പിഴ 20,000 രൂപയാക്കുന്നു; ഒരു പാക്കറ്റിൽ കുറഞ്ഞ വിൽപ്പനയും നിരോധിക്കും

അറിയാതെ പോലും പൊതു സ്ഥലത്ത് നിന്നും പുകവലിക്കരുത്! പിഴ 20,000 രൂപയാക്കുന്നു; ഒരു പാക്കറ്റിൽ കുറഞ്ഞ വിൽപ്പനയും നിരോധിക്കും

ന്യൂഡൽഹി: ബോധവൽക്കരണത്തിലൂടെ പുകയില ഉൽപ്പനങ്ങളുടെ ഉപയോഗി കുറയ്ക്കാനായിരുന്നു കേന്ദ്ര സർക്കാരിന്റെ ശ്രമം. തിയേറ്ററുകളിൽ സിനിമകൾക്ക് മുമ്പും ടിവി പരസ്യങ്ങളായും പുകയിലെയുടെ ദോഷവശങ്ങളുടെ പരസ്യ ചിത്രങ്ങൾ നൽകി കോടികൾ മുടിച്ചു. എന്നിട്ടും പുകയില ഉപയോഗത്തിന് കുറവില്ല. പൊതുസ്ഥലത്ത് സിഗരറ്റ് നിരോധനമുണ്ടെങ്കിലും അത് നടപ്പാകുന്നില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നീങ്ങുന്നത്.

സിഗരറ്റ് പായ്ക്കറ്റായി മാത്രം വിൽക്കാനുള്ള ശുപാർശയടക്കം, പുകവലി നിയന്ത്രണത്തിനുള്ള കടുത്ത നടപടികൾക്കാണ് കേന്ദ്ര നീക്കം. പൊതുസ്ഥലങ്ങളിലെ പുകവലിക്കാർക്കുള്ള പിഴ 200 രൂപയിൽനിന്ന് 20,000 രൂപയാക്കും. ഇത് പാലിക്കുന്നുണ്ടെന്ന് കർശനമായി ഉറപ്പാക്കുകയും ചെയ്യും. പോക്കറ്റ് കാലിയാകുമെന്ന ഭയത്താൽ പൊതു സ്ഥലത്ത് ആരും പുകവലിക്കില്ലെന്നാണ് പ്രതീക്ഷ. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച രമേഷ്ചന്ദ്ര സമിതിയാണു ഈ കുടത്ത ശുപാർശകൾ സമർപ്പിച്ചത്.

ശുപാർശകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചതായും കരട് റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു കൈമാറിയതായും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അറിയിച്ചു. സിഗററ്റ് വിൽക്കാനുള്ള നിയമപരമായ പ്രായപരിധി ഉയർത്താനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. പായ്ക്കറ്റായല്ലാതെ, സിഗരറ്റിന്റെ ചില്ലറവിൽപന വേണ്ടെന്ന ശുപാർശയാണു പ്രധാനം. രാജ്യത്ത് 70% സിഗരറ്റ് വിൽപനയും ഇപ്രകാരമാണ്. പുകയില ഉപയോഗത്തിനുള്ള കുറഞ്ഞ പ്രായപരിധി 18ൽനിന്ന് 25 വയസാക്കാനും ശുപാർശയുണ്ട്.

പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ് സിഗരറ്റ് പായ്ക്കറ്റിൽ പ്രദർശിപ്പിക്കാത്ത കമ്പനികൾക്കുള്ള പിഴ 5000 രൂപയിൽനിന്ന് അരലക്ഷം രൂപയാക്കണം. ഈ മുന്നറിയിപ്പ് പായ്ക്കറ്റിന്റെ 80% സ്ഥലത്തും ഉൾക്കൊള്ളണം. ശുപാർശകൾ നടപ്പാക്കുന്നതിന് മുമ്പ് പാർലമെന്റിന്റെ അംഗീകാരം തേടേണ്ടി വരും. സിഗററ്റ് വിൽപ്പനയുടെ 70 ശതമാനവും പായ്ക്കറ്റിലല്ലാതെയുള്ളതാണ്. 10 സിഗററ്റിന്റെ പായ്ക്കറ്റിന് 190 രൂപ നൽകി ഭൂരിപക്ഷംപേരും വാങ്ങാറില്ല. ശുപാർശകൾ നടപ്പാക്കിയാൽ സിഗററ്റിന്റെ വിൽപനയിൽ പത്തു മുതൽ 20 ശതമാനം വരെ കുറവുണ്ടാവുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ നികുതി വരുമാനത്തിൽ 25,000 കോടി രൂപ സിഗററ്റു വിൽപ്പനയിലൂടെയാണ് ലഭിക്കുന്നതെന്നാണ് കണക്കുകൾ.

ഇതിൽ കുറവുണ്ടായാലും ജനങ്ങളുടെ ആരോഗ്യം ലക്ഷ്യമിട്ടാണ് വിൽപ്പനയിലെ മാറ്റത്തിനുള്ള കേന്ദ്ര വിദഗ്ധ സമിതിയുടെ തീരുമാനം. 2012ൽ മാത്രം 10,000 കോടി സിഗററ്റാണ് ഇന്ത്യക്കാർ വലിച്ചതെന്നാണ് കണക്കുകൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP