Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓടുന്ന ട്രെയിനിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയപ്പോൾ ശുശ്രൂശയ്ക്ക് ഓടിയെത്തിയത് സഹയാത്രികരും ജീവനക്കാരും;  ലോകമാന്യതിലകിലെ യാത്രികരുടെ കരുതലിൽ അമ്മയും കുഞ്ഞുങ്ങളും സുരക്ഷിതർ

ഓടുന്ന ട്രെയിനിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയപ്പോൾ ശുശ്രൂശയ്ക്ക് ഓടിയെത്തിയത് സഹയാത്രികരും ജീവനക്കാരും;  ലോകമാന്യതിലകിലെ യാത്രികരുടെ കരുതലിൽ അമ്മയും കുഞ്ഞുങ്ങളും സുരക്ഷിതർ

മറുനാടൻ ഡെസ്‌ക്‌

ഓടുന്ന ട്രെയിനിൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി യുവതിക്ക് പ്രസവ ശുശ്രൂഷയും സഹായവുമായെത്തിയതത് യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും. മുംബൈ ലോകമാന്യ തിലക്- വിശാഖപട്ടണം എക്സ്പ്രസിലാണ് സൽമ തബാസു എന്ന മുപ്പതുകാരി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത്.

രാവിലെ മുംബൈ ലോകമാന്യ തിലകിൽ നിന്നും പുറപ്പെട്ട ട്രെയിനിൽ കയറിയ യുവതിക്ക് പ്രസവ വേദന ആരംഭിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന യാത്രക്കാരാണ് യുവതിക്ക് ട്രെയിനുള്ളിൽ ആവശ്യമായ സഹായമായി എത്തിയത്. റെയിൽവേയിൽ വിവരം അറിയിച്ചതിനെ തുടർന്ന് 40 കിലോമീറ്റർ അകലെയുള്ള കല്യാൺ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററും റെയിൽവേ മെഡിക്കൽ സംഘവും പൊലീസും ആവശ്യമായ യുവതിക്ക് വേണ്ട സജീകരണങ്ങളൊരുക്കി സ്റ്റേഷനിൽ കാത്ത് നിന്നു.

എന്നാൽ ട്രെയിനുള്ളിൽ വെച്ചുതന്നെ സൽമ ആൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകുകയായിരുന്നു. തുടർന്ന് റെയിൽവേ ഉദ്യോസ്ഥർ സൽമയെയും കുഞ്ഞുങ്ങളെയും ആശുപത്രിയിലെത്തിച്ചു. മൂവരും സുഖം പ്രാപിച്ചു വരുന്നതായി റെയിൽവേ പൊലീസ് സബ് ഇൻസ്‌പെക്ടർ നിതിൻ ഗൗർ എൻഡിടിവിയോട് പറഞ്ഞു .ഘട്ട്‌കോപ്പർ ഗൗസിയ മസ്ജീദ് എരീയയിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP