Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂപ്പർ താരത്തെ രക്ഷിക്കാൻ സർക്കാർ ഒത്തുകളിച്ചതിങ്ങനെ; സൽമാൻ കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം തീപിടിത്തത്തിൽ നശിച്ചെന്നു മഹാരാഷ്ട്ര

സൂപ്പർ താരത്തെ രക്ഷിക്കാൻ സർക്കാർ ഒത്തുകളിച്ചതിങ്ങനെ; സൽമാൻ കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം തീപിടിത്തത്തിൽ നശിച്ചെന്നു മഹാരാഷ്ട്ര

മുംബൈ: സൽമാൻ ഖാൻ പ്രതിയായ വാഹനാപകടക്കേസിന്റെ വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നു മഹാരാഷ്ട്ര സർക്കാർ. 2002ൽ മദ്യപിച്ച് വാഹനമോടിച്ച് ഉറങ്ങിക്കിടന്നവരെ കൊലപ്പെടുത്തിയ ബോളിവുഡ് താരത്തിന്റെ കേസിന്റെ വിവരങ്ങളാണ് സർക്കാരിന്റെ കൈയിൽ നിന്ന് നഷ്ടമായത്.

കേസിന്റെ വിവരങ്ങളടങ്ങിയ കടലാസുകളെല്ലാം 2012 ജൂൺ 21ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ കത്തിപ്പോയെന്നാണ് ഗവൺമെന്റ് അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം കേസിലെ അഭിഭാഷകരുടേയും മറ്റും വിവരങ്ങൾ മൻസൂർ ദാർവേഷ് എന്നയാൾ ആവശ്യപ്പെട്ടപ്പോഴാണ് ഗവൺമെന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രദീപ് ഖാരത് എന്ന് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറിനെ വാദം നടക്കുന്ന ദിവസങ്ങളിൽ 6000 രൂപ ഫീസ് നൽകി നിയമിച്ചിരുന്നെന്ന് മാത്രമാണ് ഗവൺമെന്റിന് അറിവുള്ളതെന്ന് ദർവേഷ് പറഞ്ഞു. ആരൊക്കയാണ് കേസിൽ സർക്കാരിനു വേണ്ടി ഹാജരായത്, ലീഗൽ അഡൈ്വസർമാർ ആരൊക്കെയായിരുന്നു, പബ്ലിക് പ്രോസിക്യൂട്ടർമാർ ആരൊക്കെയായിരുന്നു 2002 മുതൽ 2015 മെയ്‌ വരെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടായ ചെലവ് എന്നീ കാര്യങ്ങൾ ആരാഞ്ഞുകൊണ്ടാണ് മൺസൂർ നിയമ മന്ത്രാലയത്തിന് കത്ത നൽകിയത്. നശിച്ചു പോയ ഫയലുകളെല്ലാം വൈകാതെ തിരിച്ചെടുക്കാനുള്ള നടപടിയുണ്ടാകുമെന്ന് ഗവൺമെന്റ് ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

ഇതേപോലെ മറ്റ് പല പ്രധാനപ്പെട്ട കേസുകളുടേയും വിവരങ്ങൾ നഷ്ടമായിട്ടുണ്ടാകാമെന്നും ഇത് ഗവൺമെന്റിന്റെ കഴിവു കേടിനെയാണ് കാണിക്കുന്നതെന്നുമാണ് ദർവേഷ് പറയുന്നത്.

വാഹനാപകട കേസിൽ സൽമാനെ മുംബയ് സെഷൻസ് കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ അന്ന് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്ന് രണ്ടു ദിവസത്തേക്ക് സൽമാന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സൽമാൻ നൽകിയ അപ്പീൽ വിശദമായ വാദം കേൾക്കാനായി ഫയലിൽ സ്വീകരിച്ച കോടതി ഈ അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ സൽമാന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തിരുന്നു.

2002 സെപ്റ്റംബർ 28നാണ് സൽമാൻ ഓടിച്ചിരുന്ന കാർ ഇടിച്ചുകയറി വഴിയരികിൽ ഉറങ്ങിക്കിടക്കുകയായിരുന്നയാൾ കൊല്ലപ്പെട്ടത്. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച സൽമാൻ അപകടം ഉണ്ടാക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP