Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'കോൺഗ്രസിന്റെ കൈയിൽ രക്തക്കറ പുരണ്ടിട്ടുണ്ട്; ആ തെറ്റുകളിൽ നിന്നും ജനങ്ങൾ പഠിക്കേണ്ടതുണ്ട്; സിഖ് വിരുദ്ധ കലാപവും ബാബറി മസ്ജിദ് പൊളിക്കുമ്പോഴും കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നത് കോൺഗ്രസായിരുന്നു'; കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ്

'കോൺഗ്രസിന്റെ കൈയിൽ രക്തക്കറ പുരണ്ടിട്ടുണ്ട്; ആ തെറ്റുകളിൽ നിന്നും ജനങ്ങൾ പഠിക്കേണ്ടതുണ്ട്; സിഖ് വിരുദ്ധ കലാപവും ബാബറി മസ്ജിദ് പൊളിക്കുമ്പോഴും കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നത് കോൺഗ്രസായിരുന്നു'; കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിന്റെ കൈയിൽ രക്തക്കറ പുരണ്ടിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സൽമാൻ ഖുർഷിദ്. 1984 ലെ സിഖ് വിരുദ്ധ കലാപവും 1992 ൽ ബാബറി മസ്ജിദ് പൊളിച്ച സംഭവവും സംബന്ധിച്ച് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ വച്ച് വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാൽ സൽമാൻ ഖുർഷിദിന്റെ നിലപാടിനെ തള്ളി കോൺഗ്രസ് രംഗത്ത് വന്നു. ഇത് തങ്ങളുടെ നിലപാടല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

ഞാൻ കോൺഗ്രസിന്റെ ഭാഗമാണ്. ഞങ്ങളുടെ കൈയിൽ രക്തക്കറ പുരണ്ടിട്ടുണ്ടെന്ന വസ്തുത അംഗീകരിച്ചേ മതിയാകൂ. ആ തെറ്റുകളിൽ നിന്നും ജനങ്ങൾ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുകളിൽ പറഞ്ഞ രണ്ട് സംഭവങ്ങൾ നടക്കുമ്പോഴും കോൺഗ്രസായിരുന്നു കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നത്. നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ഖുർഷിദ് പ്രതികരിച്ചു.

ഞങ്ങളുടെ കൈയിലുള്ള രക്തക്കറ കാണിക്കാൻ ഞങ്ങൾ തയ്യാറാണ്. നിങ്ങൾ അവരെ ആക്രമിച്ചാൽ നിങ്ങളുടെ കൈയിലും രക്തക്കറ പുരളും. ഞങ്ങളുടെ ചരിത്രത്തിൽ നിന്നും അത് മനസ്സിലാക്കണം. അത്തരം സാഹചര്യങ്ങൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. എന്നാലേ പത്തുവർഷം കഴിഞ്ഞ് അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ വരുമ്പോൾ ആരും ഇതുപോലൊരു ചോദ്യം ചോദിക്കാതിരിക്കൂ- ഖുർഷിദ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP