Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗാന്ധിയെ വെട്ടാൻ കലാമിനെ ഉപയോഗിക്കുമോ? മഹാനായ ശാസ്ത്രജ്ഞനോടുള്ള ആദരവ് മുതലാക്കി ഗാന്ധി വിരോധം തീർക്കാൻ സംഘപരിവാർ; കറൻസി നോട്ടിൽ കലാമിന്റെ ചിത്രം നൽകാനുള്ള ശ്രമം ശക്തം

ഗാന്ധിയെ വെട്ടാൻ കലാമിനെ ഉപയോഗിക്കുമോ? മഹാനായ ശാസ്ത്രജ്ഞനോടുള്ള ആദരവ് മുതലാക്കി ഗാന്ധി വിരോധം തീർക്കാൻ സംഘപരിവാർ; കറൻസി നോട്ടിൽ കലാമിന്റെ ചിത്രം നൽകാനുള്ള ശ്രമം ശക്തം

 ന്യൂഡൽഹി: മഹാത്മാ ഗാന്ധിയോട് സംഘപരിവാറുകാർക്ക് അത്ര മമത ഇല്ലെന്നത് എല്ലാവർക്കും അറിയാം. കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഊർജ്ജം നൽകുന്ന മൺമറഞ്ഞ വ്യക്തിത്വത്തെ എക്കാലത്തും പരിവാറുകാർ എതിർത്തു പോന്നിരുന്നതാണ്. ഗാന്ധി ഘാതകരുടെ പിന്മുറക്കാരെന്നാണ് പൊതുവിൽ പരിവാർ അനുഭാവികളെ വിമർശിക്കുന്നവർ പറയുന്നത്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നത് മുതൽ ദേശീയ ബിംബങ്ങളെ എല്ലാം മാറ്റിപ്രതിഷ്ഠിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. രാജീവിന്റെയും നെഹ്രുവിന്റെയും പേരിലുള്ള പദ്ധതികൾക്കൊക്കെ സർക്കാർ പേരുമാറ്റി. എന്നാൽ, ഇനിയും മാറാത്ത രാഷ്ട്രബിംബമായ മഹാത്മാ ഗാന്ധിയെയും പടിയിറക്കാൻ സംഘപരിവാറുകാർ ശ്രമം തുടങ്ങിയെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. അന്തരിച്ച മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ 'മിസൈൽ മാനുമായ' ഡോ. എ.പി.ജെ അബ്ദുൾ കലാമിനെ ചൂണ്ടിക്കാട്ടിയാണ് പുതിയ നീക്കം.

കലാമിന്റെ ചിത്രം പതിപ്പിച്ച് കറൻസി നോട്ടുകൾ ഇറക്കണമെന്ന ആവശ്യമാണ് സംഘപരിവാറുകാർ ശക്തമായി ഉന്നയിക്കുന്നത്. സാധാരണക്കാരുടെ പ്രസിഡന്റായ കലാമിന്റെ ചിത്രമുള്ള കറൻസി എന്ന ആവശ്യം പരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ ശക്തമാക്കിയിരിക്കയാണ്. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം കലാമിന്റെ ചിത്രം നൽകിയിരിക്കുന്ന നോട്ടുകളുടെ മാതൃകകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

കലാമിനോടുള്ള ആദരവ് എന്നും കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന്റെ ഓർമയ്ക്ക് മുന്നിൽ രാജ്യത്തിന് സമർപ്പിക്കാൻ ഇതിലും വലിയ മറ്റൊരുകാര്യവും ഇല്ലെന്നാണ് സോഷ്യൽ മീഡിയയിലെ വാദം. മഹാത്മാ ഗാന്ധിക്ക് സമാനമായി രാജ്യത്തിനുവേണ്ടി വിലയേറിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് കലാം. ഈ സാഹചര്യത്തിൽ കാലാമിന്റെ ചിത്രം കറൻസിയിൽ ആലേഖനം ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ ഈ നീക്കത്തോട് കോൺഗ്രസും മറ്റും സഘടനകളും അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. മഹാത്മാ ഗാന്ധിയെ കറൻസിയിൽ നിന്നും പടിയിറക്കാൻ അനുവദിക്കില്ലെന്ന പക്ഷക്കാരാണ് കോൺഗ്രസുകാർ, രാജ്യത്ത് പരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും നീക്കത്തെ എതിർക്കുന്നവർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP