Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കി കേന്ദ്രം; അംഗീകാരം ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ സാനിറ്ററി നാപ്കിനുകളെ ജിഎസ്ടിയിൽനിന്നും (ചരക്ക് സേവന നികുതി) ഒഴിവാക്കി. ശനിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിലാണ് സാനിറ്ററി നാപ്കിനുകളെ ജിഎസ്ടിയിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്. സാനിറ്ററി നാപ്കിനുകൾക്ക് 28 ശതമാനം നികുതിയാണ് ഉണ്ടായിരുന്നത്.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ നിരവധി പേർ സാനിറ്ററി നാപ്കിനുകൾക്ക് നികുതി ഏർപ്പെടുത്തന്നതിനെതിരെ രംഗത്തുവന്നിരുന്നു. സാനിറ്ററി നാപ്കിനുകളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കണമെന്നും സൗജന്യമായി നൽകണമെന്നും ആവശ്യപ്പെട്ട് ജനുവരിയിൽ ഗ്വാളിയോറിൽനിന്നുള്ള വിദ്യാർത്ഥികൾ പ്രചരണം ആരംഭിച്ചിരുന്നു. സാനിറ്ററി നാപ്കിനുകളിൽ ഈ ആവശ്യം എഴുതി വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് അയച്ചുനൽകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP