Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പുരസ്‌കാരം സാറാ ജോസഫ് തിരിച്ചു നൽകും; സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് രാജിവച്ചു; കേന്ദ്ര സർക്കാരിനെതിരെ മലയാളി സാഹിത്യകാരുടെ പ്രതിഷേധം

പുരസ്‌കാരം സാറാ ജോസഫ് തിരിച്ചു നൽകും; സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് രാജിവച്ചു; കേന്ദ്ര സർക്കാരിനെതിരെ മലയാളി സാഹിത്യകാരുടെ പ്രതിഷേധം

ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് കേന്ദ്ര സഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നൽകും. കൽബുർഗി കൊലപാതകത്തിൽ പ്രതിഷേധിക്കുന്നതിൽ ഗൗരവമേറിയ ഒരു പ്രതികരണവും സാഹിത്യ അക്കാദമി നടത്താത്ത സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് ബോർഡിൽ നിന്നും ജനറൽ കൗൺസിലിൽ നിന്നും പ്രമുഖ കവി കെ.സച്ചിദാനന്ദൻ ഇന്നലെ രാജിവച്ചിരുന്നു

കേന്ദ്രസർക്കാരിന്റെ വർഗീയ നയങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി. . മലയാള സാഹിത്യകാരന്മാരിൽ നിന്നുള്ള ആദ്യ പരസ്യ പ്രതിഷേധമാണിത്. മോദി സർക്കാർ എഴുത്തുകാരെ കൊല്ലുന്ന സ്ഥിതിയാണുള്ളതെന്നാണ് അവരുടെ വിലയിരുത്തൽ. എഴുത്തുകാരിയുടെ കടമയാണിതെന്നും സംസ്ഥാനത്തിൽ നിന്ന് ആദ്യപരസ്യ പ്രതികരണമെന്ന നിലയിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും സാറാ ജോസഫ് പറഞ്ഞു. ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേരാൻ രണ്ടുദിവസം വൈകിപ്പോയതിൽ സങ്കടമുണ്ട്. ഇന്ത്യയിൽ വളർന്നുവരുന്ന ഭീതിയുണർത്തുന്ന അവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധമാണെന്നും സാറാ ജോസഫ് പറ!ഞ്ഞു.

എഴുത്തുകാരെ കൊന്നുകളയുന്നതടക്കമുള്ള സാംസ്‌കാരിക പ്രവർത്തനമാണ് മോദി സർക്കാർ നടത്തുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള അവകാശം നമുക്കില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. അത് കഴിക്കുന്നവരെ കൊന്നൊടുക്കുന്നു. അതിൽ പ്രധാനമന്ത്രി ഒൻപതുദിവസം മൗനം പാലിക്കുകയായിരുന്നുവെന്നും സാറാ ജോസഫ് പറഞ്ഞു. കൽബുർഗി കൊലപാതകത്തിൽ പ്രതിഷേധിക്കുന്നതിൽ ഗൗരവമേറിയ ഒരു പ്രതികരണവും സാഹിത്യ അക്കാദമി നടത്തിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് സച്ചിദാനന്ദൻ അറിയിച്ചു.

എന്നാൽ ഇത്തരം രാജികൾ കൊണ്ടൊന്നും അർത്ഥമുണ്ടെന്ന് കരുതുന്നില്ലെന്നാണ് കവയത്രി സുഗതകുമാരി പ്രതികരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP