Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടിപ്പ് കമ്പനിക്ക് ഉപദേശം നൽകാൻ ചിദംബരത്തിന്റെ ഭാര്യ ഫീസ് വാങ്ങിയത് ഒരു കോടി രൂപ; നേതാക്കൾ പണം ഉണ്ടാക്കുന്ന വിധം

തട്ടിപ്പ് കമ്പനിക്ക് ഉപദേശം നൽകാൻ ചിദംബരത്തിന്റെ ഭാര്യ ഫീസ് വാങ്ങിയത് ഒരു കോടി രൂപ; നേതാക്കൾ പണം ഉണ്ടാക്കുന്ന വിധം

ചെന്നൈ: പ്രധാന രാഷ്ട്രീയാരുടെ ഭാര്യയോ മക്കളോ അഭിഭാഷകരാകും. അവർക്ക് ധാരളം ഫീസും കിട്ടും. ഫീസിന് അഴിമതിയുടെ മുഖം വരില്ല. ചെയ്യുന്ന തൊഴിലിന് ലഭിക്കുന്ന പ്രതിഫലം. പക്ഷേ രാഷ്ട്രീയക്കാരുടെ കുടുംബത്തിലെ അഭിഭാഷകർക്ക് ലഭിക്കുന്ന ഫീസ് കേട്ടാൽ ഞെട്ടും. രാജ്യത്തെ പ്രമുഖ അഭിഭാഷകർക്ക് കിട്ടുന്നതിന്റെ പത്തിരട്ടിമുതൽ അൻപത് ഇരട്ടി വരെ ഫീസ്. കോടതിയിൽ കേസു പറയുന്നതിനുമാകില്ല ഈ വലിയ ഫീസ്. മറിച്ച് ചെറിയൊരു ഉപദേശത്തിന് പോലും കോടികൾ കിട്ടും. അങ്ങനെ ബ്ലാക്കിൽ നിന്ന് വൈറ്റായി പണം വീട്ടിലെത്തും.

പശ്ചിമ ബംഗാളിനെ ഇളക്കി മറിച്ച കേസാണ് ശാരദാ ചിട്ടി ക്രമക്കേട്. സുപ്രീം കോടതിയുടെ ഇടപെടലിന് തുടർന്ന് സിബിഐയുടെ അന്വേഷണത്തിലാണ് കേസ്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയടക്കമുള്ളവർ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിലുണ്ട്. രാഷ്ട്രീയക്കാരുടെ സാഹയത്തോടെ പാവപ്പെട്ടവരെ കുഴിയിൽ ചാടിച്ച കമ്പനിക്ക് ബുദ്ധി ഉപദേശിച്ചത് കേന്ദ്ര ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ ഭാര്യ നളിനിയായിരുന്നു.

അറിയപ്പെടുന്ന അഭിഭാഷക തന്നെയാണ് നളിനി. ചിദംബരം ധനമന്ത്രിയായിരുന്നപ്പോൾ കേന്ദ്ര സർക്കാരിൽ നിന്ന് വാനോളം സഹായം കിട്ടയ പല വൻകിട കമ്പനികളും നളിനിയുടെ ഉപദേശം തേടിയെത്തി. അത്തരത്തിൽ തന്നെയാണ് നളിനിയേയും ശാരദാ ചിട്ടി കമ്പനിയും സഹായിച്ചത്. പാവപ്പെട്ടവരുടെ പിച്ച ചട്ടിയിൽ നിന്ന് വാരിയ തുകയിൽ നിന്ന് നളിനിക്ക് ലഭിച്ചത് ഒരു കോടി രൂപയാണ്. ഇതുമായി ബന്ധപ്പെട്ട് നളിനിയെ സിബിഐ. ചോദ്യം ചെയ്യുകയും ചെയ്തു. പ്രതിപ്പട്ടികയിൽ നളിനി എത്തുമോ എന്നതാണ് പ്രധാനം.

ശാരദാ ഗ്രൂപ്പിന്റെ അഭിഭാഷക എന്ന നിലയിൽ നളിനിക്ക് ലഭിച്ച പ്രതിഫലം സംബന്ധിച്ചാണ് സിബിഐ വിവരങ്ങൾ തേടിയത്. ശാരദ ഗ്രൂപ്പ് ചിട്ടി കമ്പനി ഉടമയായ സുദീപ്‌തോ സെൻ അറസ്റ്റിലാവുന്നതിന് മുന്പ് സിബിഐയ്ക്ക് നൽകിയ കത്തിലാണ് അഭിഭാഷക കൂടിയായ നളിനി ചിദംബരത്തിന്റെ പേര് സൂചിപ്പിച്ചിരുന്നത്. നളിനി ചിദംബരത്തിന് ഒരു കോടി രൂപ വക്കീൽ ഫീസ് ഇനത്തിൽ ശാരദാ ഗ്രൂപ്പ് നൽകിയെന്നായിരുന്നു സെന്നിന്റെ വെളിപ്പെടുത്തൽ. ഗോഹട്ടയിലെ ഒരു ടെലിവിഷൻ ചാനൽ 42 കോടി രൂപയ്ക്ക് ശാരദാ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ. മുൻ കോൺഗ്രസ് നേതാവ് മാതംഗ് സിങ്ങിന്റെ ഭാര്യയും മാദ്ധ്യമപ്രവർത്തകയുമായിരുന്ന മനോരഞ്ജനാ സിങ്ങിന്റെ നിർദേശപ്രകാരം നളിനിക്ക് ഒരു കോടിരൂപ അഭിഭാഷകഫീസ് നൽകിയെന്നാണ് വെളിപ്പെടുത്തൽ. 42 കോടി രൂപയുടെ ഈ നിക്ഷേപത്തിനായിരുന്നു നിയമോപദേശം.

ഒരു കോടി രൂപ ഫീസ് കിട്ടിയകാര്യം നളിനിയും സമ്മതിക്കുന്നു. ഒരുകൊല്ലത്തേക്ക് നൽകിയ നിയമോപദേശത്തിനാണ് ഒരുകോടിരൂപ ഫീസായി ലഭിച്ചതെന്ന് നളിനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. സി.ബി. ഐ ചോദ്യംചെയ്തിട്ടില്ലെന്നും ശാരദ ഗ്രൂപ്പിന് നൽകിയ 70 പേജുള്ള നിയമോപദേശത്തിന്റെ പകർപ്പ് നൽകുക മാത്രമാണ് ചെയ്തതെന്നും നളിനി ചിദംബരവുമായി അടുത്ത വൃത്തങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചു.

പശ്ചിമ ബംഗാൾ, ഒഡീഷ, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് ശാരദ ചിട്ടി തട്ടിപ്പ് നടന്നത്. ഈ നാല് സംസ്ഥാനങ്ങളിലെ 25000 നിക്ഷേപകരെ ബാധിച്ചതാണ് തട്ടിപ്പ്. കേസിലെ സിബിഐ. അന്വേഷണത്തെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പോലും അനുകൂലിച്ചില്ല. സുപ്രീകോടതിയുടെ ഇടപെടലാണ് സിബിഐ. അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അതുകൊണ്ട് മാത്രമാണ് നളിനി ചിദംബരത്തെ പോലുള്ള വൻ തോക്കുക്കൾ അന്വേഷണ പരിധിയിലെത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP