Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശ്മീരിലെ ദുരിതബാധിതർക്കൊപ്പം ദീപാവലി ആഘോഷിക്കാനുറച്ച് നരേന്ദ്ര മോദി; തെരഞ്ഞെടുപ്പ് അടുത്ത അവസരത്തിലല്ലായിരുന്നെങ്കിൽ പ്രധാനമന്ത്രിയുടെ നടപടി അഭിനന്ദനീയമെന്ന് ശശി തരൂരിന്റെ ട്വീറ്റ്

കശ്മീരിലെ ദുരിതബാധിതർക്കൊപ്പം ദീപാവലി ആഘോഷിക്കാനുറച്ച് നരേന്ദ്ര മോദി; തെരഞ്ഞെടുപ്പ് അടുത്ത അവസരത്തിലല്ലായിരുന്നെങ്കിൽ പ്രധാനമന്ത്രിയുടെ നടപടി അഭിനന്ദനീയമെന്ന് ശശി തരൂരിന്റെ ട്വീറ്റ്

ന്യൂഡൽഹി: ഇത്തവണത്തെ ദീപാവലി ആഘോഷം കശ്മീരിലെ ദുരിതബാധിതർക്കൊപ്പം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് അടുത്ത സമയം അല്ലായിരുന്നെങ്കിൽ പ്രധാനമന്ത്രിയുടെ നടപടി അഭിനന്ദനം അർഹിച്ചിരുന്നുവെന്ന് ട്വിറ്ററിലൂടെ ശശി തരൂർ പ്രതികരിച്ചു.

ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്ന 23ന് കശ്മീരിൽ വെള്ളപ്പൊക്കത്തിന് ഇരയായവർക്കൊപ്പമാകും താനെന്ന് ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി വ്യക്തമാക്കിയത്. കാശ്മീരിൽ പ്രളയക്കെടുതിയിൽപെട്ട സഹോദരി സഹോദരന്മാർക്കൊപ്പമായിരിക്കും ഈ ദീപാവലി ദിനത്തിൽ താനെന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്.

ഇതിന് പിന്നാലെയാണ് ട്വിറ്ററിൽ ശശി തരൂർ നരേന്ദ്ര മോദിക്ക് മറുപടി നൽകിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ നീക്കമെന്ന് നിലയിലാണ് തരൂർ പ്രതികരിച്ചത്. നേരത്തെ മോദിസ്തുതികളുടെ പേരിൽ തരൂരിന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നടപടി നേരിടേണ്ടിവന്നിരുന്നു. ഇതെത്തുടർന്നാണ് മോദിക്കെതിരായി പ്രസ്താവനയിറക്കാൻ തരൂർ തുനിഞ്ഞതെന്നുവേണം കരുതാൻ.

കശ്മീർ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തന്റെ പിറന്നാൾ ആഘോഷം വേണ്ടെന്നുവയ്ക്കാൻ പ്രവർത്തകർക്ക് മോദി നിർദ്ദേശം നൽകിയിരുന്നു. ആഘോഷങ്ങൾക്ക് പകരം കാശ്മീർ ജനതയെ സഹായിക്കാനാണ് നിർദ്ദേശം നൽകിയത്. കഴിഞ്ഞമാസം കാശ്മീരിലുണ്ടായ പ്രളയത്തിൽ മൂന്നൂറോളം പേരാണ് മരിച്ചത്. പ്രളയ ബാധിതർക്കായി ആയിരം കോടി രൂപയും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP