Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധരിക്കാൻ മൂന്നു സാരി മാത്രം; മെഴുകുതിരിയും ചന്ദനത്തിരിയും ഉണ്ടാക്കുന്ന ജോലി ഞായറാഴ്ച അടക്കം ചെയ്യണം; സെല്ലിൽ ഒപ്പം രണ്ടു സഹതടവുകാരും; മിനറൽ വാട്ടറും വീട്ടിലെ ഭക്ഷണവും ചൂടുവെള്ളവും കിട്ടിയില്ല; 10711ാം നമ്പർ തടവുകാരി ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ ലഭിച്ച സൗകര്യങ്ങൾ ഇത്രമാത്രം

ധരിക്കാൻ മൂന്നു സാരി മാത്രം; മെഴുകുതിരിയും ചന്ദനത്തിരിയും ഉണ്ടാക്കുന്ന ജോലി ഞായറാഴ്ച അടക്കം ചെയ്യണം; സെല്ലിൽ ഒപ്പം രണ്ടു സഹതടവുകാരും; മിനറൽ വാട്ടറും വീട്ടിലെ ഭക്ഷണവും ചൂടുവെള്ളവും കിട്ടിയില്ല; 10711ാം നമ്പർ തടവുകാരി ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ ലഭിച്ച സൗകര്യങ്ങൾ ഇത്രമാത്രം

ബംഗലൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ എത്തിയ ശശികലക്ക് വിഐപി പരിഗണനയില്ല. സാധാരണ ജയിൽപുള്ളികൾക്ക് അനുവദിക്കുന്ന സൗകര്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. ഇതു കൂടാതെ ജയിലിൽ മെഴുകുതി ഉണ്ടാക്കുന്ന ജോലിയും അവർക്കു ചെയ്യേണ്ടിവരും. ജയിലിലെ 10711 ാം നമ്പർ തടവുകാരിയാണ് ശശികല.

നേരത്തെ അനധികൃതസ്വത്ത് സമ്പാദന കേസിൽ ബെംഗളൂരു കോടതിയിൽ കീഴടങ്ങും മുമ്പേ പരപ്പന അഗ്രഹാര ജയിലിൽ തനിക്ക് വേണ്ട കാര്യങ്ങൾ ആവശ്യപ്പെട്ട് ജയിൽ അധികൃതർക്കാണ് ശശികല കത്തയച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ ജയിൽ അധികൃതർ തള്ളി. മിനറൽ വാട്ടറും വീട്ടിൽനിന്ന് കൊടുത്തയയ്ക്കുന്ന ഭക്ഷണവും ലഭ്യമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ജയിൽ അധികൃതർ നിഷേധിച്ചത്.

ജയലളിത പരപ്പന ജയിലിലെത്തിയപ്പോൾ താമസിച്ചിരുന്ന സെൽ തനിക്കു നൽകണമെന്ന് ശശികല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അവർക്ക് രണ്ടാം നമ്പർ ജയിൽ സെല്ലാണ് അനുവദിച്ചിട്ടുള്ളത്. ശശികലയുടെ ജയിൽ സെല്ലിൽ കൂടെ രണ്ട് സ്ത്രീ തടവുകാരും ഉണ്ടായിരിക്കും. മൂന്ന് സാരികളാണ് ശശികലക്ക് ധരിക്കുന്നതിന് വേണ്ടി അനുവദിച്ചത്.

ജയിലിയെത്തിയ ശശികലക്ക് മെഴുകുതിരിയും ചന്ദനത്തിരിയും ഉണ്ടാക്കുന്ന ജോലിയാണ് അധികൃതർ നൽകിയത്. ഈ ജോലിക്ക് കൂലിയായി അമ്പത് രൂപയാണ് ലഭിക്കുക. ഞായറാഴ്ചകളിലും ജോലി ചെയ്യണം. ഇതായിരുന്നു ജയിൽ അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ടിവി സെറ്റ്, കിടക്ക, ഒരു ടേബിൾ ഫാനും അനുവദിച്ചിട്ടുണ്ട്.

പ്രമേഹം ഉള്ളതിനാൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വേണം, പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, മിനറൽ വാട്ടർ എന്നിവ ലഭ്യമാക്കണമെന്നാണ് ശശികല ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നത്. ഇതൊന്നും അംഗീകരിക്കാതിരുന്ന ജയിൽ അധികൃതർ സാധാരണ തടവുകാർക്കു നല്കുന്ന സൗകര്യങ്ങൾ മാത്രം ലഭ്യമാക്കിയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

കേസിൽ നാലാം പ്രതിയായ ബന്ധു ഇളവരശിക്കൊപ്പമാണ് ചിന്നമ്മ പരപ്പന അഗ്രഹാര ജയിൽ വളപ്പിലെത്തി കീഴടങ്ങിയത്. ജയിൽ വളപ്പിലെ പ്രത്യേക കോടതിയിലാണ് ശശികല കീഴടങ്ങിയത്. തുടർന്ന് ആരോഗ്യ പരിശോധന നടത്തിയശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP