Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവ് നടരാജന്റെ നില അതീവ ഗുരുതരം; വീണ്ടും പരോൾ അപേക്ഷ നൽകി ശശികല; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്താൽ

ഭർത്താവ് നടരാജന്റെ നില അതീവ ഗുരുതരം; വീണ്ടും പരോൾ അപേക്ഷ നൽകി ശശികല; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്താൽ

ചെന്നൈ: അണ്ണാഡിഎംകെ വിമതനേതാവ് വി.കെ.ശശികലയുടെ ഭർത്താവ് എം.നടരാജൻ അതീവ ഗുരുതരാവസ്ഥയിൽ. ശ്വാസകോശ അണുബാധയെ തുടർന്നാണ് നടരാജന്റെ ആരോഗ്യനില വഷളായത്.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നതെന്നു ചെന്നൈയിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രി അറിയിച്ചു. അതിനിടെ അനധികൃത സ്വത്തു സമ്പാദനക്കേസിൽ ബംഗളൂരു ജയിലിലുള്ള ശശികല ഭർത്താവിനെ കാണാനായി പരോൾ അപേക്ഷ നൽകി. ജയിൽ അധികൃതർ ഇന്നു തീരുമാനമെടുത്തേക്കും.

കഴിഞ്ഞ ഒക്ടോബറിൽ നടരാജനു മാറ്റിവച്ച വൃക്കയും കരളും പ്രവർത്തനരഹിതമാവുകയും ശ്വാസകോശ അണുബാധ മൂർച്ഛിക്കുകയും ചെയ്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടരാജനെ കാണാനായി ശശികലയ്ക്ക് നേരത്തേയും പരോൾ അനുവദിച്ചിരുന്നു. മാർച്ച് പതിനാറിനാണ് നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP