Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരപ്പന അഗ്രഹാര ജയിലിൽ ചിന്നമ്മയുടെ അയൽവാസി ആയിരുന്നത് ആറു പേരെ കൊന്ന വനിതാ സീരിയൽ കില്ലർ സയനൈഡ് മല്ലിക; ശശികലയോട് മിണ്ടാനും സീരിയർ കില്ലറിന്റെ ശ്രമം; സുരക്ഷാ കാരമങ്ങൾ ചൂണ്ടിക്കാട്ടി സയനൈഡിനെ മറ്റൊരു ജയിലിലേക്കു മാറ്റി

പരപ്പന അഗ്രഹാര ജയിലിൽ ചിന്നമ്മയുടെ അയൽവാസി ആയിരുന്നത് ആറു പേരെ കൊന്ന വനിതാ സീരിയൽ കില്ലർ സയനൈഡ് മല്ലിക; ശശികലയോട് മിണ്ടാനും സീരിയർ കില്ലറിന്റെ ശ്രമം; സുരക്ഷാ കാരമങ്ങൾ ചൂണ്ടിക്കാട്ടി സയനൈഡിനെ മറ്റൊരു ജയിലിലേക്കു മാറ്റി

ബെംഗലൂരു: അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വി.കെ ശശികലയ്ക്കു പരപ്പന അഗ്രഹാര ജയിലിൽ അയൽക്കാരിയായിരുന്നതുകൊടും കുറ്റവാളി സയനൈഡ് മല്ലിക. ശശികലയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നു ചൂണ്ടിക്കാട്ടി സൈയനൈഡ് മല്ലികയെ ഇവിടെ നിന്ന് ഹിൻഡാൽഗ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ബെംഗളൂരുവിൽ നിന്ന് ചെന്നൈ സെൻട്രൽ ജയിലിലേക്ക് മാറാൻ ശശികല നീക്കം തുടങ്ങിയതിനിടെയാണ് സംഭവം.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിലെത്തിയ ശശികലയുടെ സെല്ലിന്റെ തൊട്ടപ്പുറുള്ള സെല്ലിലായിരുന്നു വനിത സീരിയൽ കൊലപാതകി സയനൈഡ് മല്ലികയെന്ന കെഡി കേമ്പമ്മയെ തടവിലിട്ടിരുന്നത്. അമ്പലത്തിൽ നടത്തിയ മോഷണങ്ങളുടെ ഭാഗമായി ആറ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന കേസിലാണ് 52 കാരിയായ സയനൈഡ് മല്ലിക തടവിലായത്. ശശികല ജയിലെത്തിയപ്പോൾ അവരുമായി സംസാരിക്കാനുള്ള ശ്രമം സയനൈഡ് മല്ലിക നടത്തിയിരുന്നു.

ശശികലയുടെ ജീവന് ഭീഷണിയുണ്ടെന്നും ബംഗലൂരൂ ജയിലിൽ സുരക്ഷാഭീഷണിയുണ്ടെന്നും അണ്ണാഡിഎംകെ ആരോപിച്ചിരുന്നു. ജയിലിന് സമീപം ശശികലയുടെ വസ്ത്രവുമായി വന്ന വാഹനം ആക്രമിച്ച സംഭവം ചൂണ്ടികാണിച്ചാണ് അണ്ണാഡിഎംകെയുടെ വാദം. ഇതോടൊപ്പം പരപ്പന ജയിൽനിന്ന് തന്നെ ചെന്നൈ സെൻട്രൽ ജയിലിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേ ക്ഷ നല്കാനുള്ള നീക്കവും ശശികല നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.

ഇതിനിടയിലാണ് ചിന്നമ്മയുടെ സെല്ലിന് സമീപം 'സീരിയൽ കില്ലർ' മല്ലികയുണ്ടെന്ന വാർത്ത വന്നത്. ഇതോടെ സുരക്ഷാ ആശങ്കകൾ ഉയർന്നതോടെയാണ് ചിന്നമ്മയുടെ അയൽ തടവുകാരിയെ മറ്റൊരു ജയിലിലേക്ക് മാറ്റിയത്.

അമ്പലത്തിൽ നടത്തിയ മോഷണങ്ങളുടെ ഭാഗമായി ആറ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന കേസിലാണ് കേമ്പമ്മ തടവിലായത്. ക്ഷേത്രത്തിലെത്തുന്ന പണക്കാരായ സ്ത്രീകളെ നോക്കിവെയ്ക്കുകയും അവരുമായി സൗഹൃദമുണ്ടാക്കിയ ശേഷം സൈനേഡ് നൽകി കൊലപ്പെടുത്തി സ്വർണാഭരണങ്ങളുമായി രക്ഷപ്പെടുന്നതാണ് ഈ കുറ്റവാളിയുടെ രീതി. ഇതു കൊണ്ടാണ് കേമ്പമ്മക്ക് സയനൈഡ് മല്ലികയെന്ന വിളിപ്പേര് വീണത്.

2008ൽ ആണ് മല്ലിക അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രത്യേകിച്ച് മല്ലികയുടെ ഭാഗത്ത് നിന്നും സംശയാസ്പദമായ ഒരു പെരുമാറ്റവും ഉണ്ടായില്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് അവരെ മാറ്റിയതെന്നും പരപ്പന ജയിലധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP