Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിന്റെ ചിതയിൽ നിന്നും ഭാര്യയുടെ ശരീരാവശിഷ്ടങ്ങൾ; സതിയെന്ന സന്ദേഹത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഭർത്താവിന്റെ ചിതയിൽ നിന്നും ഭാര്യയുടെ ശരീരാവശിഷ്ടങ്ങൾ; സതിയെന്ന സന്ദേഹത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മുംബൈ: പോരാടി നേരിയ പരിഷ്‌ക്കാരങ്ങളെ ത്യജിച്ച് അപരിഷ്‌കൃതമായവയെ പുൽക്കുന്നവരാണോ മലയാളികൾ? ചൊവ്വയെ വരെ കീഴടക്കിയെന്ന് അഭിമാനത്തോടെ ഇന്ത്യക്കാർ പറയുമ്പോഴും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അനാചാരങ്ങൾക്ക് ഇവിടെ യാതൊരു കുറവുമില്ല. സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് തന്നെ ഇന്ത്യക്കാർ ഓടിച്ച സതിയെന്ന ദുരാചാരം വീണ്ടും ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഉൾഗ്രാമത്തിൽ ഭർത്താവിന്റെ ചിതയിൽ ഭാര്യയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതാണ് ഈ സംശയത്തിന് ഇട നൽകുന്നത്.

ലാത്തൂരിലെ ലോഹത ഗ്രാമത്തിലാണ് ഭർത്താവിന്റെ ചിതയിൽ നിന്ന് ഭാര്യയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഇത് സതി അനുഷ്ഠാനമാണെന്ന് സംശയിക്കപ്പെടുന്നു.ലോഹത ഗ്രാമത്തിൽ മരിച്ച തുക്കാറാം മനെയുടെ ചിതയിൽ നിന്നാണ് ഭാര്യ ഉഷയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ചയാണ് ഹൃദയാഘാതംമൂലം 55 കാരനായ തുക്കാറാം മരിച്ചത്. തിങ്കളാഴ്ച ശവസംസ്‌കാരം നടന്നു. ഇതിനുപിന്നാലെ തുക്കാറാമിന്റെ ഭാര്യ 50 കാരിയായ ഉഷയെ കാണാതാകുകയായിരുന്നു. പിന്നീടാണ് അവരുടെ മൃതദേഹം ചിതയിൽനിന്നു കണ്ടെടുത്തത്. കില്ലാരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP