Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിഎസ്-3 വാഹനങ്ങൾ ഏപ്രിൽ ഒന്നുമുതൽ രാജ്യത്തു വിൽക്കാൻ പാടില്ല; വിൽക്കാൻ പറ്റാതാകുന്നത് 8.24 ലക്ഷം വാഹനങ്ങൾ; കമ്പനികൾക്കുണ്ടാകുന്ന നഷ്ടം 12,000 കോടി; ഇനി ബിഎസ്- 4 വാഹനങ്ങൾ വിറ്റാൽ മതിയെന്നു സുപ്രീംകോടതി

ബിഎസ്-3 വാഹനങ്ങൾ ഏപ്രിൽ ഒന്നുമുതൽ രാജ്യത്തു വിൽക്കാൻ പാടില്ല; വിൽക്കാൻ പറ്റാതാകുന്നത് 8.24 ലക്ഷം വാഹനങ്ങൾ; കമ്പനികൾക്കുണ്ടാകുന്ന നഷ്ടം 12,000 കോടി; ഇനി ബിഎസ്- 4 വാഹനങ്ങൾ വിറ്റാൽ മതിയെന്നു സുപ്രീംകോടതി

ന്യൂഡൽഹി: മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഏപ്രിൽ മുതൽ വിൽക്കാനാകില്ല. ഇന്ത്യയുടെ മലിനീകരണ നിയന്ത്രണ ഭാരത് സ്റ്റേജ് 3 പാലിക്കാത്ത വാഹനങ്ങളുടെ വിൽപ്പനയാണ് ഏപ്രിൽ ഒന്ന് മുതൽ സുപ്രീം കോടതി നിരോധിച്ചത്.

ബി.എസ്-3 വാഹനങ്ങൾ വിൽക്കാൻ സർക്കാർ അനുവദിച്ച സമയപരിധി നീട്ടീ നൽകണമെന്നാവശ്യപ്പെട്ട് വാഹന നിർമ്മാതാക്കളുടെ സംഘടനയായ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ്) നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി.

വാഹന നിർമ്മാതാക്കളുടെ വാണിജ്യ താത്പര്യത്തെക്കാൾ പ്രധാനം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യമാണ് ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഏപ്രിൽ ഒന്നിനുമുമ്പ് വാങ്ങിയതിന്റെ തെളിവ് ഹാജരാക്കുന്ന വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്്.

ബി.എസ്.-4 മാനദണ്ഡം നിലവിൽവരുന്നതോടെ നേരത്തെ നിർമ്മിച്ച ബി.എസ്.-3 വാഹനങ്ങൾ രാജ്യത്ത് വിൽക്കാൻ അനുവദിക്കില്ലെന്ന് എൻവയോൺമെന്റ് പൊലൂഷൻ കൾട്രോൾ അഥോറിറ്റി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വാഹന നിർമ്മാതാക്കളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.

നിർമ്മാണം പൂർത്തിയാക്കിയ ബി.എസ്.-3 വാഹനങ്ങൾ വിറ്റുതീർക്കാൻ ഒരു വർഷത്തോളം സമയം വേണ്ടിവരുമെന്നാണ് ഹർജ്ജിക്കാർ കോടതിയിൽ വാദിച്ചത്. 2010 മുതൽ രാജ്യത്തെ 41 കമ്പനികൾ 13 കോടി ബി.എസ്.-3 വാഹനങ്ങളാണ് നിർമ്മിച്ചത്. ഇതിൽ 8.24 ലക്ഷം വാഹനങ്ങൾ ഇനിയും വിറ്റഴിക്കപ്പെടാതെ ബാക്കിയാണ്.

ഇതിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. ഒരുലക്ഷത്തോളം ട്രക്കുകളുമുണ്ട്. ഇവ വിറ്റഴിക്കാൻ അനുവദിച്ചില്ലെങ്കിൽ 12,000 കോടിയുടെ ബാധ്യത വരുമെന്നും അത് നിർമ്മാതാക്കൾ തന്നെ ഏറ്റെടുക്കണമെന്നും വാഹന ഡീലർമാർ പറഞ്ഞിരുന്നു.

ബി.എസ്.-4 നെക്കാൾ 80 ശതമാനം കൂടുതൽ മലിനീകരണമുണ്ടാക്കുന്ന ബി.എസ്.-3 വാഹനങ്ങൾ വിൽക്കാൻ അനുവദിക്കരുതെന്നാണ് സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അഥോറിറ്റിയും റിപ്പോർട്ട് നൽകിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP