Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാവേരി മാനേജ്‌മെന്റ് പദ്ധതി രൂപീകരിക്കാൻ വൈകുന്നതിന് കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി; അന്തിമ വിധി പറയുന്നതുവരെ അക്രമങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് കർണാടകത്തിനും തമിഴ്‌നാടിനും നിർദ്ദേശം; മെയ് മൂന്നിന് മുമ്പ് കരട് രേഖ സമർപ്പിക്കണം സമർപ്പിക്കാനും കേന്ദ്രത്തോട് കോടതി

കാവേരി മാനേജ്‌മെന്റ് പദ്ധതി രൂപീകരിക്കാൻ വൈകുന്നതിന് കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി; അന്തിമ വിധി പറയുന്നതുവരെ അക്രമങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് കർണാടകത്തിനും തമിഴ്‌നാടിനും നിർദ്ദേശം; മെയ് മൂന്നിന് മുമ്പ് കരട് രേഖ സമർപ്പിക്കണം സമർപ്പിക്കാനും കേന്ദ്രത്തോട് കോടതി

ന്യൂഡൽഹി: കാവേരി വിഷയത്തിൽ പദ്ധതി രൂപീകരണം വൈകുന്നതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി വിമർശനം. വിഷയത്തിൽ ഇടക്കാല വിധി വന്നതിന് പിന്നാലെ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് കോടതി കേന്ദ്രത്തിനെ വിമർശിച്ചത്. പദ്ധതി രൂപീകരണത്തിനു കാലതാമസം എന്തിനാണെന്നു കോടതി ചോദിച്ചു. കാവേരി മാനേജ്‌മെന്റ് രൂപീകരണം ഉൾപ്പെടെ പദ്ധതികൾ വൈകിയതിനാണു വിമർശനം. മെയ്‌ മൂന്നിനു കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി അതിന് മുന്നോടിയായി കരട് പദ്ധതി സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.

കർണാടകയ്ക്ക് കൂടുതൽ വെള്ളം അനുവദിച്ചുള്ള കോടതി വിധി വന്നതിന് പിന്നാലെ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധം രൂപപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പദ്ധതി സമർപ്പണം വൈകിപ്പിക്കുന്നതിനെ കോടതി വിമർശിക്കുന്നത്.

സുപ്രീംകോടതി കാവേരി വിഷയത്തിൽ തീരുമാനം പറയുന്നതു വരെ ഇരു സംസ്ഥാനങ്ങളും അക്രമങ്ങളിൽ നിന്നു മാറി നിൽക്കണമെന്ന് കർണാടക, തമിഴ്‌നാട് സർക്കാരുകൾക്കും കോടതി നിർദ്ദേശം നൽകി. കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കുന്നതുവരെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തോടെ തമിഴ്‌നാട് പ്രതിപക്ഷ പാർട്ടികളുടെ കാവേരി സംരക്ഷണ യാത്രയ്ക്കു തിരുച്ചിറപ്പള്ളിയിൽ തുടക്കം കുറിച്ചിരുന്നു.

ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലാണു യാത്ര. രണ്ടാം ഘട്ട പദയാത്ര അരിയല്ലൂരിൽ നിന്നാണ് ആരംഭിച്ചത്. കാവേരി നദീതട ജില്ലകളിലൂടെ കടന്നുവരുന്ന ഇരു യാത്രകളും 13നു കടലൂരിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. തമിഴ്‌നാടിനു നീതി ആവശ്യപ്പെട്ടു നടികർ സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വള്ളുവർക്കോട്ടത്തു ധർണ നടത്തിയിരുന്നു. രജനീകാന്തും കമൽ ഹാസനുമുൾപ്പെടെ പ്രമുഖ താരങ്ങളെല്ലാം ധർണയിൽ പങ്കെടുത്തു. ഇതോടൊപ്പം ഐപിഎൽ മത്സരങ്ങളേയും ബാധിക്കുന്ന തരത്തിൽ തമിഴ്‌നാട്ടിലെ പ്രതിഷേധം ശക്തമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP