Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് ടിഎംസി കാവേരി ജലം കൂടി തമിഴ്‌നാടിന് നൽകാൻ സുപ്രീംകോടതി നിർദ്ദേശം; കാവേരി കർമപദ്ധതി രൂപീകരണം വൈകിപ്പിക്കുന്നതിൽ കേന്ദ്രത്തിന് വിമർശനം; കർണാടക തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബോർഡ് രൂപീകരണം വൈകിച്ച കേന്ദ്രസർക്കാരിന് തിരിച്ചടി

നാല് ടിഎംസി കാവേരി ജലം കൂടി തമിഴ്‌നാടിന് നൽകാൻ സുപ്രീംകോടതി നിർദ്ദേശം; കാവേരി കർമപദ്ധതി രൂപീകരണം വൈകിപ്പിക്കുന്നതിൽ കേന്ദ്രത്തിന് വിമർശനം; കർണാടക തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബോർഡ് രൂപീകരണം വൈകിച്ച കേന്ദ്രസർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: കാവേരി നദിയിൽനിന്ന് നാല് ടിഎംസി ജലം കർണാടകം തമിഴ്‌നാടിന് ഉടൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി.വിഷയത്തിൽ തമിഴ്‌നാടിന് താൽക്കാലിക ആശ്വാസം നൽകുന്നതാണ് വിധി. ഫെബ്രുവരിയിൽ ഉണ്ടായ സുപ്രീംകോടതി വിധി പ്രകാരം തമിഴ്‌നാടിന്റെ വിഹിതം സുപ്രീംകോടതി കുറച്ചിരുന്നു.

192 ടിഎം.സി ജലമായിരുന്നു കർണാടകം തമിഴ്‌നാടിന് നൽകിയിരുന്നത്. ഇത് 177.25 ടി.എം.സിയായാണ് കുറച്ചത്. ഇതിൽ തമിഴ്‌നാടിന് അൽപം ആശ്വാസം പകർന്നാണ് നാല് ടിഎംസി അധിക ജലം നൽകാൻ പുതിയ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. കാവേരി വിഷയത്തിൽ ഫെബ്രുവരിയിൽ അന്തിമ വിധി പുറപ്പെടുവിച്ചാണ് തമിഴ്‌നാടിന് 177.25 ടിഎംസി ജലം നൽകിയാൽ മതിയെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇതോടൊപ്പം കാവേരി കർമ്മപദ്ധതി അടിയന്തിരമായി സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.

എന്നാൽ കർണാടക തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തിരിച്ചടി ഭയന്ന് കേന്ദ്രം ഇത് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതായി വലിയ വിമർശനം ഉയർന്നു. ഇതോടെയാണ് കോടതി വീണ്ടും വിഷയത്തിൽ ഇടപെടുന്ന സാഹചര്യമുണ്ടായത്. കാവേരി കർമപദ്ധതി സമർപ്പിക്കാൻ വൈകുന്നതിൽ കേന്ദ്രസർക്കാരിനെ സുപ്രീംകോടതി ഇന്ന് വിമർശിക്കുകയും ചെയ്തു.

കർണാടക തിരഞ്ഞെടുപ്പ് കോടതിയുടെ വിഷയമല്ലെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. കർണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുമായി കാവേരി ജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ച പദ്ധതി രേഖ മെയ്‌ മൂന്നിനുള്ളിൽ തയാറാക്കണമെന്നു കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ഇത് നടക്കാത്ത സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. രണ്ടു പതിറ്റാണ്ടായി നിലനിൽക്കുന്ന കാവേരി നദീജല തർക്ക കേസിൽ ഫെബ്രുവരിയിലാണ് സുപ്രീംകോടതി അന്തിമ വിധി പറഞ്ഞത്. പുതിയ വിധിയിൽ തമിഴ്‌നാടിന്റെ വിഹിതം സുപ്രീം കോടതി കുറച്ചു.

അധിക ജലമാവശ്യപ്പെട്ട കേരളത്തിന്റേയും പുതുച്ചേരിയുടേയും ആവശ്യങ്ങളും കോടതി തള്ളി. ജല വിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്മെന്റ് ബോർഡ് രൂപവത്കരിക്കാനും കോടതി ഉത്തരവിടുകയായിരുന്നു അന്ന്. 15 വർഷത്തേക്കാണ് വിധിയെന്നും പിന്നീട് ആവശ്യമെങ്കിൽ വിധി പുനപരിശോധിക്കുമെന്നും അന്നുതന്നെ കോടതി വ്യക്തമാക്കിയിരുന്നു

കാവേരി മാനേജ്മെന്റ് ബോർഡ് രൂപവത്കരണത്തെ കർണാടകം എതിർത്തിരുന്നു. കാവേരി മാനേജ്മെന്റ് ബോർഡ് നിലവിൽവന്നാൽ അണക്കെട്ടുകളുടെ അധികാരം ബോർഡിനായിരിക്കും. അണക്കെട്ടിൽനിന്ന് വെള്ളം നൽകുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം ബോർഡിനായിരിക്കും.

ഇതാണ് കർണാടകം എതിർക്കുന്നത്. ഈ എതിർപ്പ് ഭയന്നാണ് കേന്ദ്രം ബോർഡ് രൂപീകരണം വൈകിപ്പിക്കുന്നതും. കാവേരി നദിയിൽ നാല് അണക്കെട്ടുകളുണ്ട്. അതിന് ആനുപാതികമായി വെള്ളം ലഭിക്കുന്ന സാഹചര്യം വന്നാൽ ജലസ്രോതസ്സുകളും പരിഗണിക്കപ്പെടും. കേരളത്തിനും പോണ്ടിച്ചേരിക്കുമെല്ലാം കൂടുതൽ വെള്ളം ലഭിക്കാൻ അവസരം ഒരുങ്ങുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP