Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സോഷ്യൽമീഡിയ ഹബ്' രൂപീകരിക്കുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് സുപ്രീംകോടതി; രാജ്യത്തെ മൊത്തത്തിൽ നിരീക്ഷണ വലയത്തിൽ ആക്കുന്നതിന് തുല്യമാണെന്ന് നിരീക്ഷണം; രണ്ടാഴ്ചയ്ക്കകം റിപ്പോർട് നൽകാനും നിർദ്ദേശം

'സോഷ്യൽമീഡിയ ഹബ്' രൂപീകരിക്കുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് സുപ്രീംകോടതി; രാജ്യത്തെ മൊത്തത്തിൽ നിരീക്ഷണ വലയത്തിൽ ആക്കുന്നതിന് തുല്യമാണെന്ന് നിരീക്ഷണം; രണ്ടാഴ്ചയ്ക്കകം റിപ്പോർട് നൽകാനും നിർദ്ദേശം

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് സുപ്രീംകോടതിയുടെ വിമർശനം. ജനങ്ങളുടെ സമൂഹ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കാനുള്ള നീക്കത്തെ ശക്തമായി കോടതി വിമർശിച്ചു. ഈയൊരു നീക്കം രാജ്യത്തെ മൊത്തത്തിൽ നിരീക്ഷണ വലയത്തിലാക്കുന്നതിന് സർക്കാർ സംവിധാനം ഒരുക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടക്കാട്ടിയാണ് വിമർശനം. സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ ശേഖരിക്കാൻ 'സോഷ്യൽ മീഡിയ ഹബ്' രൂപീകരിക്കാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചിരുന്നു.

ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഹബിനെതിരെ തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്രയാണ് ഹർജിയുമായി കോടതിയിൽ എത്തിയത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിച്ച് കേന്ദ്രസർക്കാർ തീരുമാനത്തെ ശക്തമായി വിമർശിച്ചു. വാട്‌സാപ് സന്ദേശങ്ങൾ നിരീക്ഷിക്കാനുള്ള നീക്കത്തെപ്പറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രം വിശദീകരണം നൽകണമെന്നും ജസ്റ്റിസുമാരായ എ.എം.ഖൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് മൂന്നിന് വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP