Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തർപ്രദേശിൽ സ്‌കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു; നിരവധി കുട്ടികൾക്ക് പരിക്കേറ്റു; മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ട്: അപകടമുണ്ടായത് ട്രെയിൻ പോകുന്ന സമയമായിട്ടും ലെവൽ ക്രോസ് അടക്കാതിരുന്നതിനെ തുടർന്ന്: സ്‌കൂൾ വാനിൽ ഉണ്ടായിരുന്നത് 25 ഓളം പേർ

ഉത്തർപ്രദേശിൽ സ്‌കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു; നിരവധി കുട്ടികൾക്ക് പരിക്കേറ്റു; മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ട്: അപകടമുണ്ടായത് ട്രെയിൻ പോകുന്ന സമയമായിട്ടും ലെവൽ ക്രോസ് അടക്കാതിരുന്നതിനെ തുടർന്ന്: സ്‌കൂൾ വാനിൽ ഉണ്ടായിരുന്നത് 25 ഓളം പേർ

ലക്‌നോ: ഉത്തർപ്രദേശിൽ സ്‌കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു. ഉത്തർപ്രദേശിലെ കുഷി നഗറിലാണ് സംഭവം. എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രാവിലെ ആറേ മുക്കാലോാടെ ബസ് ആളില്ലാ ലെവൽ ക്രോസ് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 25 പേരാണ് വാനിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും കുട്ടികൾ ആയിരുന്നു.

പത്ത് വയസ്സോളം പ്രായമുള്ളവരാണ് മരിച്ചവരിൽ കൂടുതലും എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഇവരെ ആശുപത്രിയിൽ എത്തിക്കും മുന്നേ മരണം സംഭവിച്ചു. മരിച്ച 13 കുട്ടികളിൽ പലരുംസംഭവ സ്ഥലത്ത് തന്നെ മരിക്കുക ആയിരുന്നു. മറ്റുള്ളവർ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയേ മരിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുശി നഗറിലെ ഡിവൈൻ പബ്ലിക് സ്‌കൂളിലെ സ്‌കൂൾ ബസാണ് അപകടത്തിൽ പെട്ടത്.

പരിക്കേറ്റവരെ എല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. 25ഓളം കുട്ടികൾ വാനിൽ ഉണ്ടായിരുന്നതായാണ് പൊലീസ് റിപ്പോർട്ട്. സ്‌കൂളിലേക്ക് രാവിലെ പോവുകയായിരുന്നു കുട്ടികൾ. അപകടം ഉണ്ടായതോടെ നാട്ടുകാരെല്ലാം ഓടി എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ട്രെയിൻ എത്താറായിട്ടും റെയിൽവേ ക്രോസംഗ് ഗേറ്റ് പൂട്ടാതിരുന്നതാണ് അപകടത്തിന് വഴിവെച്ചത്.

കുട്ടികളെ കൂടാതെ ഡ്രൈവറും മരിച്ചതായാണ് റിപ്പോർട്ട്. സാധാരണ ഈ സ്‌കൂൾ ബസ് രാവിലെ ആറു മണിയോടെ ഈ വഴി പോകുന്നതാണ്. ഇന്ന് വൈകിയോടിയതോടെ 6.45നാണ് സ്‌കൂൾ ബസ് ഈ ഭാഗത്ത് എത്തിയും അപകടത്തിൽ പെടുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP