Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്താം ക്ലാസുകാരി സ്‌കൂൾ ഹോസ്റ്റലിൽ പ്രസവിച്ചു; പ്രധാനാധ്യാപികയേയും സഹ അദ്ധ്യാപികമാരെയും സസ്‌പെന്റ് ചെയ്തു

പത്താം ക്ലാസുകാരി സ്‌കൂൾ ഹോസ്റ്റലിൽ പ്രസവിച്ചു; പ്രധാനാധ്യാപികയേയും സഹ അദ്ധ്യാപികമാരെയും സസ്‌പെന്റ് ചെയ്തു

ഒഡീഷ:പത്താംക്ലാസുകാരിയായ പെൺകുട്ടി സ്‌കൂൾ ഹോസ്റ്റലിൽ പ്രസവിച്ച സംഭവത്തിൽ പ്രധാനാധ്യാപകയ്ക്കും സഹ അദ്ധ്യാപകർക്കുമെതിരെ നടപടി. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലാണ് സംഭവം. പെൺകുട്ടി പ്രസവിച്ച വാർത്ത പുറംലോകം അറിഞ്ഞതോടെ പ്രധാനാധ്യാപികയെയും രണ്ട് സഹ അദ്ധ്യാപികമാരെയും അധികൃതർ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

ലിംഗഗാഡ റെസിഡന്റൽ ഗേൾസ് ഹൈസ്‌കൂൾ പ്രധാനാധ്യാപിക ആശാലതാ പാട്ടീൽ, അദ്ധ്യാപികമാരായ ശാശ്മിതാ പാരിഡ, നമിതാ പ്രഥാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ജില്ലാ ഭരണകൂടമാണ് അദ്ധ്യാപികമാർക്കെതിരെ നടപടി എടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് സ്‌കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥിനി പ്രസവിച്ചത്. സ്‌കൂൾ വിദ്യാർത്ഥികളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്ന ഓക്‌സിലറി നഴ്‌സായ എസ്.ബി പ്രഥാനെയും സസ്‌പെന്റ് ചെയ്തു.

കുട്ടികളെ ശ്രദ്ധിക്കുന്നതിൽ പ്രധാനാധ്യാപിക അടക്കമുള്ള സ്‌കൂൾ അധികൃതർ ഗുരുതമായ വീഴ്ച വരുത്തിയതിനാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചതെന്ന് ജില്ലാ കളക്ടർ എൻ. തിരുമല നായക് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP