Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീരദേശ നിർമ്മാണങ്ങൾക്ക് ഇളവനുവദിക്കാൻ സർക്കാർ; 200 മീറ്റർ പരിധി 50 മീറ്ററാക്കി വെട്ടിക്കുറച്ചു; തദ്ദേശ സ്ഥാപനങ്ങൾക്ക് നിർമ്മാണ അനുമതി നൽകാമെന്നും കേന്ദ്രത്തിന്റെ കരടുവിജ്ഞാപനം; കായൽ, കടൽ തീരങ്ങളിൽ വൻകിടക്കാർക്ക് കെട്ടിടങ്ങൾ നിർമ്മിക്കാൻ അവസരമൊരുക്കി മോദി സർക്കാരിന്റെ നീക്കം; മത്സ്യത്തൊഴിലാളികളെയും മത്സ്യ സമ്പത്തിനേയും ദോഷകരമായി ബാധിക്കുമെന്നും വിമർശനം

തീരദേശ നിർമ്മാണങ്ങൾക്ക് ഇളവനുവദിക്കാൻ സർക്കാർ; 200 മീറ്റർ പരിധി 50 മീറ്ററാക്കി വെട്ടിക്കുറച്ചു; തദ്ദേശ സ്ഥാപനങ്ങൾക്ക് നിർമ്മാണ അനുമതി നൽകാമെന്നും കേന്ദ്രത്തിന്റെ കരടുവിജ്ഞാപനം; കായൽ, കടൽ തീരങ്ങളിൽ വൻകിടക്കാർക്ക് കെട്ടിടങ്ങൾ നിർമ്മിക്കാൻ അവസരമൊരുക്കി മോദി സർക്കാരിന്റെ നീക്കം; മത്സ്യത്തൊഴിലാളികളെയും മത്സ്യ സമ്പത്തിനേയും ദോഷകരമായി ബാധിക്കുമെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തീരപ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇളവ് അനുവദിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കരടു വിജ്ഞാപനം. 200 മീറ്റർ പരിധിയിൽ നിർമ്മാണപ്രവർത്തനങ്ങൾ പാടില്ലെന്ന നിബന്ധന നീക്കി 50 മീറ്ററിനുള്ളിൽ എന്നാക്കിയാണ് പരിഷ്‌കാരം. ഇതോടെ വൻകിട കോർപ്പറേറ്റുകൾക്ക് തീരദേശങ്ങൾക്ക് നിർമ്മാണം നടത്താൻ അവസരമൊരുക്കുന്നതാണ് ഇത്തരത്തിൽ കേന്ദ്രത്തിന്റെ ഇളവെന്ന ആക്ഷേപമാണ് ഉയരുന്നത്.

തദ്ദേശ സ്ഥാപനങ്ങൾക്ക് നിർമ്മാണ അനുമതി നൽകാമെന്നും വിജ്ഞാപനത്തിൽ വന്നതോടെ കടൽ, കായൽ മേഖലയിൽ 50 മീറ്റർ ദൂരപരിധി പാലിച്ച് നിർമ്മാണം നടത്താൻ അവസരം നൽകിയിരിക്കുന്നത്. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാകുമെന്നും ആക്ഷേപം ഉയരുകയാണ്. വനം-പരിസ്ഥിതി മന്ത്രാലയമാണ് പുതിയ കരടുവിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

തീരദേശങ്ങളിൽ കടലിനോടും കായലിനോടും അമ്പതുമീറ്റർ അടുത്തുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകിയത് വൻകിട കോർപ്പറേറ്റുകൾക്ക് രാജ്യത്തെ തീരപ്രദേശങ്ങളെ തീറെഴുതുന്നതിന് തുല്യമാണെന്ന നിലയിലാണ് ഇതിനെതിരെ വിലയിരുത്തൽ വരുന്നത്. പരിസ്ഥിതി പ്രവർത്തകർ ശക്തമായി ഇതിനെതിരെ രംഗത്തുവന്നുകഴിഞ്ഞു.

കടലിനോടും കായലിനോടും ചേർന്ന് ഇളവിന്റെ പിൻബലത്തിൽ റിസോർട്ടുകളും വൻകിട ഹോട്ടലുകളുമെല്ലാം കെട്ടിപ്പൊക്കാൻ അവസരമൊരുക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് ആക്ഷേപം. ഇത് രാജ്യത്തിന്റെ തീരങ്ങൾ മൊത്തം വൻകിടക്കാർ കയ്യേറാനും മത്സ്യത്തൊഴിലാളികൾ പരക്കെ കുടിയൊഴിപ്പിക്കപ്പെടാനും ഇടയാക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ നിയമത്തിൽ ഇളവുവരുത്തിയതിനാൽ നിർമ്മാണത്തിന് തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകിയാൽ മതിയെന്ന വ്യവസ്ഥയും വൻകിടക്കാർക്ക് എളുപ്പം കാര്യംനേടാൻ അവസരമൊരുക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

തീരത്തോട് ചേർന്നുള്ള ആവാസ വ്യവസ്ഥ ആകെ തകിടംമറിക്കുന്ന തരത്തിലാവും നിർമ്മാണങ്ങൾ എന്നും ചൂണ്ടിക്കാട്ടുന്നു. മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗിക്കാൻ കഴിയാത്തവിധം തീരം മാറും. മത്സ്യസമ്പത്തിനെയും ബാധിക്കുമെന്നും വിമർശനം ഉയർന്നുകഴിഞ്ഞു. കരട് വിജ്ഞാപനം വൈകാതെ അന്തിമക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. രാജ്യത്തെ മൊത്തം തീരത്തേയും വൻകിടക്കാർക്ക് തീറെഴുതാനാണ് ഈ നീക്കമെന്നാണ് ആക്ഷേപം. വരുംദിവസങ്ങളിൽ രാജ്യത്ത് വലിയ ചർച്ചയാവുന്ന തീരുമാനമാണ് വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് ഉണ്ടായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP