Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിങ്കം അതു പറഞ്ഞപ്പോൾ ബഹളം വച്ചവർ എവിടെപ്പോയി? കാറുകളിലെ പിൻസീറ്റിൽ സീറ്റ്‌ബെൽറ്റ് നിർബന്ധമാക്കാൻ ഉറച്ചുകേന്ദ്രം

സിങ്കം അതു പറഞ്ഞപ്പോൾ ബഹളം വച്ചവർ എവിടെപ്പോയി? കാറുകളിലെ പിൻസീറ്റിൽ സീറ്റ്‌ബെൽറ്റ് നിർബന്ധമാക്കാൻ ഉറച്ചുകേന്ദ്രം

ന്യൂഡൽഹി: കാർ യാത്രയിൽ പിൻസീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് കേന്ദ്രം. ഇക്കാര്യം നിയമത്തിലൂടെ നിർബന്ധമാക്കാനാണ് നീക്കം. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ഇതുസംബന്ധിച്ച കത്ത് ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിക്ക് കൈമാറി.

കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ഡെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. ഏറെ നാളത്തെ ചർച്ചയ്ക്കുശേഷമാണ് പിൻസീറ്റിലുള്ളവരും ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കാൻ കേന്ദ്രം തീരുമാനിച്ചത്.

അപകടങ്ങളിൽ മരണസംഖ്യയും പരിക്കേൽക്കുന്നവരുടെ എണ്ണവും കുറയാൻ പിൻസീറ്റിലുള്ളവർക്കും ബെൽറ്റ് നിർബന്ധമാക്കുന്നതിലൂടെ കഴിയുമെന്ന് കേന്ദ്രം വിലയിരുത്തുന്നു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള ശിക്ഷ വർധിപ്പിക്കാനും അശാസ്ത്രീയമായി റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ബ്രേക്കറുകൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്പീഡ് ബ്രേക്കറുകൾ യാത്രക്കാരുടെ നട്ടെല്ലിന് ക്ഷതമേല്പിക്കുന്നതായി കണ്ടെത്തിയതിനാലാണ് അശാസ്ത്രീയമായി നിർമ്മിച്ചവ ഒഴിവാക്കുന്നത്.

നേരത്തെ, ഋഷിരാജ് സിങ് ട്രാൻസ്‌പോർട് കമ്മീഷണറായിരുന്നപ്പോൾ സംസ്ഥാനത്ത് കാറുകളിൽ പിൻസീറ്റിലും ബെൽറ്റ് നിർബന്ധമാക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ശക്തമായതിനെതുടർന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP