Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധു ക്രൂരമായി കൊല്ലപ്പെട്ടതിൽ എനിക്ക് അതിയായ വേദനയുണ്ട്; അട്ടപ്പാടിയിൽ ജനക്കൂട്ടം തച്ചുകൊന്ന ആദിവാസി യുവാവിന്റെ അമ്മ മല്ലിക്ക് സഹായധനം നൽകി വീരേന്ദർ സേവാഗിന്റെ കത്ത്

മധു ക്രൂരമായി കൊല്ലപ്പെട്ടതിൽ എനിക്ക് അതിയായ വേദനയുണ്ട്; അട്ടപ്പാടിയിൽ ജനക്കൂട്ടം തച്ചുകൊന്ന ആദിവാസി യുവാവിന്റെ അമ്മ മല്ലിക്ക് സഹായധനം നൽകി വീരേന്ദർ സേവാഗിന്റെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ നാട്ടുകാരിൽ ചിലർ മർദ്ദിച്ചുകൊന്ന സംഭവത്തിലെ പ്രതികരണത്തിന്റെ പേരിൽ വിവാദത്തിലായ വീരേന്ദർ സേവാഗ് സഹായഹസ്തവുമായി രംഗത്ത്. മധുവിന്റെ അമ്മ മല്ലിക്ക് 1,50,000 രൂപയുടെ ചെക്ക് സേവാഗ് ഫൗണ്ടേഷൻ അയച്ചുകൊടുത്തു. രാഹുൽ ഈശ്വറാണ് ഇക്കാര്യം ട്വീറ്റിലൂടെ വ്യക്തമാക്കിയത്. മകൻ മധു ക്രൂരമായി കൊല്ലപ്പെട്ടതിൽ തനിക്ക് വേദനയുണ്ടെന്നും ചെക്കിനോടൊപ്പം അയച്ച കത്തിൽ സെവാഗ് വ്യക്തമാക്കുന്നുണ്ട്.

രാഹുൽ ഈശ്വറിന്റെ വിലാസത്തിലാണ് കത്ത് അയച്ചിരിക്കുന്നത്. 11ന് അടപ്പാടിയിൽ നടക്കുന്ന പൊതു പരിപാടിൽ ചെക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. വീരേന്ദർ സെവാഗിനെ പൊതുപരിപാടിയിൽ പങ്കുടുപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്.
മധു മരിച്ച സംഭവത്തിൽ, ലജ്ജ തോന്നുന്നുവെന്നും ഇത് അപരിഷ്‌കൃത സമൂഹത്തിന് മാനക്കേടെന്നും സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ തന്റെ ട്വീറ്റിൽ മുസ്ലിം പേരുകൾ മാത്രം ഉൾപ്പെടുത്തിയതിനെ ചൊല്ലി സോഷ്യൽ മീഡിയ ഒന്നാകെ താരത്തിനെതിരെ തിരിഞ്ഞു. പിന്നീട് അദ്ദേഹം മാപ്പുപറഞ്ഞു. തനിക്ക് അപൂർണമായ വിവരങ്ങളാണ് ലഭിച്ചതെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് പേരുകൾ വിട്ടുപോയതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു സെവാഗ് പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.

ഫെബ്രുവരി 23നാണ് മധു കൊല്ലപ്പെടുന്നത്. ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് നാട്ടുകാർ മധുവിനെ കൈകാര്യം ചെയ്്തിരുന്നു.
മധുവിന്റെ കൊലപാതകത്തിലെ 16 പ്രതികളെ പൊലീസ് പിടികൂടിയിരുന്നു്..നേരത്തേ, മധുവിന്റെ മരണത്തിനു കാരണം ആൾക്കൂട്ട മർദനമാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. അതേ തുടർന്നാണ് പ്രതികളെയെല്ലാം പൊലീസ് പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP