Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണ്ടുമൊരു സെൽഫി ദുരന്തം; സെൽഫി എടുക്കുന്നതിനിടെ കനാലിൽ വീണ് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

വീണ്ടുമൊരു സെൽഫി ദുരന്തം; സെൽഫി എടുക്കുന്നതിനിടെ കനാലിൽ വീണ് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

ബംഗലൂരു: സെൽഫി ദുരന്തങ്ങൾ നാട്ടിൽ പതിവാകുന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. തമിഴ്‌നാട്ടിൽ പുഴക്കരയിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ മൂന്ന് പേർ മരിച്ച വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബാംഗ്ലൂരിൽ നിന്നും ഒരു സെൽഫി ദുരന്തത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്.

സെൽഫി എടുക്കുന്നതിനിടെ കനാലിൽ വീണ് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കർണാടകയിലെ ഹുളിവാനയിൽ ജലസേചന കനാലിലാണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് വെള്ളിയാഴ്ച അപകടത്തിൽപെട്ടത്.

രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാളുടെ മൃതദേഹത്തിനായുള്ള തെരച്ചിൽ തുടരുകയാണെന്ന് മാണ്ഡ്യ ജില്ലാ പൊലീസ് പറഞ്ഞു. മരിച്ച മൂന്നു വിദ്യാർത്ഥികളോടൊപ്പം സിന്ധു, ഗൗതം പാട്ടേൽ എന്നീ വിദ്യാർത്ഥികളുടെ കൂടെ കനാൽ സന്ദർശിക്കാൻ എത്തിയിരുന്നു.

അഞ്ചുപേരും സെൽഫി എടുക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണു. പട്ടേലിനെയും സിന്ദുവിനെയും ലോക്കൽ പൊലീസ് രക്ഷിച്ചു. അപകടത്തിൽ പെട്ട തുംകൂർ സ്വദേശിയായ ഗിരീഷ് എന്ന വിദ്യാർത്ഥിയുടെ മൃദദേഹം ഇതുവരെയും കണ്ടെത്തിയില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP