Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓടുന്ന തീവണ്ടിക്ക് മുന്നിൽ നിന്ന് സാഹസിക സെൽഫിയെടുക്കാൻ ശ്രമം; മൂന്ന് കോളേജ് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു

ഓടുന്ന തീവണ്ടിക്ക് മുന്നിൽ നിന്ന് സാഹസിക സെൽഫിയെടുക്കാൻ ശ്രമം; മൂന്ന് കോളേജ് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു

ഡൽഹി: ഓടുന്ന തീവണ്ടിക്ക് മുന്നിൽ നിന്ന് അതിസാഹസികമായി സെൽഫി ചിത്രം എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ദാരുണമായി മരണപ്പെട്ടു. താജ്മഹൽ കാണാൻ വേണ്ടി ആഗ്രയിലേക്ക് പോകുകയായിരുന്ന ഇവർ സാഹസിക സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് വിദ്യാർത്ഥികൾ മരിച്ചത്.

തിങ്കളാഴ്ച രാവിലെ 9.30 ഓടെ കോസികലയിലെ മധുര റെയിൽവേ ട്രാക്കിലാണ് സംഭവം നടന്നത്. യാക്കൂബ്, ഇഖ്ബാൽ, അഫ്‌സൽ എന്നിവരാണ് മരിച്ചത്. 20നും 22നും ഇടയിലാണ് മരിച്ച മൂവരുടെയും പ്രായം. റെയിൽവേ ട്രാക്കിൽ തങ്ങളുടെ വണ്ടി നിർത്തി സെൽഫി എടുക്കാൻ ശ്രമിച്ചതാണ് എന്ന് ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന അനീഷ് എന്ന ചെറുപ്പക്കാരൻ പൊലീസിനോട് പറഞ്ഞു. അനീഷ് മാത്രമാണ് അപകടത്തിൽ ജീവനോടെ രക്ഷപ്പെട്ടത്.

ഡെയർഡെവിൾ സെൽഫിയെടുത്തത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യാനായിരുന്നത്രെ. ട്രാക്കിൽ കയറിനിന്ന് ഓരോരുത്തരും ചിത്രമെടുക്കാൻ ശ്രമിക്കുകയായിരുന്നു. ട്രെയിൻ പരമാവധി അടുത്തെത്തിയ ശേഷം ഫോട്ടോ എടുക്കാനായിരുന്നു ഉദ്ദേശം. സെൽഫി എടുത്തെങ്കിലും തീവണ്ടി എത്തുന്നതിന് മുമ്പേ ട്രാക്കിൽ നിന്നും മാറാൻ ഇവർക്ക് കഴിഞ്ഞില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊറാദാബാദ് സ്വദേശിയാണ് യാക്കൂബ്. അഫ്‌സലിന്റെ വീട് ഡൽഹിയിലും ഇഖ്ബാലിന്റെ വീട് മൊറാദാബാദിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP