Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകൾക്കൊപ്പം സെൽഫിക്ക് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ഈ ചിത്രം കാണുന്നുണ്ടോ? ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട ഇഹ്‌സാൻ ജാഫ്രിയുടെ മകൾ പോസ്റ്റ് ചെയ്ത ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മകൾക്കൊപ്പം സെൽഫിക്ക് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ഈ ചിത്രം കാണുന്നുണ്ടോ? ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട ഇഹ്‌സാൻ ജാഫ്രിയുടെ മകൾ പോസ്റ്റ് ചെയ്ത ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അഹമ്മദാബാദ്: പെൺമക്കൾക്കൊപ്പം സെൽഫിയെടുക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്നുണ്ടാകുമോ ഈ ചിത്രം. തന്റെ പിതാവിനൊപ്പം ഒരു മകൾ നിൽക്കുന്ന ഫോട്ടോ ഏറ്റെടുത്ത് ചർച്ച നടത്തുകയാണിപ്പോൾ സോഷ്യൽ മീഡിയ.

മകൾക്കൊപ്പം സെൽഫിയിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോടുള്ള പ്രതികരണമായാണ് നിഷ്‌റിൻ ജഫ്രി ഹുസൈൻ ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപത്തിൽ ദാരുണമായി കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്‌സാൻ ജാഫ്രിയുടെ മകളാണ് നിഷ്‌റിൻ.

'ഈ ഫോട്ടോ എക്കാലവും അയാളെ വേട്ടയാടും' എന്ന അടിക്കുറിപ്പോടു കൂടിയാണ് നിഷ്‌റിൻ ചിത്രം പോസ്റ്റ് ചെയ്തത്. രാഷ്ട്രീയമായി ഏറെ മാനങ്ങളുള്ള ചിത്രമായതിനാൽ തന്നെ ഈ ഫോട്ടോ ഓൺലൈനിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.

ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയിൽ ഇല്ലാതാക്കപ്പെട്ട കോൺഗ്രസ് എംപി ഇഹ്‌സാൻ ജഫ്രിയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മകൾ നിഷ്‌റിൻ പോസ്റ്റ് ചെയ്തത്. പെൺമക്കൾക്കൊപ്പം സെൽഫി എടുത്ത് പോസ്റ്റ് ചെയ്യാനുള്ള മോദിയുടെ ആഹ്വാനത്തിന് മറുപടി ആയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്.

അക്രമി സംഘം എത്തിയപ്പോൾ എല്ലാ അധികാരികളെയും വിളിച്ച് സഹായം ആവശ്യപ്പെട്ട ജഫ്രിക്ക് ഒരു സഹായവും ലഭിച്ചിരുന്നില്ല. അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ചരിത്രത്തിൽ കറുത്ത ചായം പൂശിയ ഗുജറാത്ത് കലാപത്തിന്റെ നടുക്കുന്ന ഓർമകളിലൊന്നാണ് ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ഇഹ്‌സാൻ ജഫ്രി. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു അന്ന് ഗുജറാത്തിന്റെ മുഖ്യമന്ത്രി. സഹായമാവശ്യപ്പെട്ട് ഇഹ്‌സാൻ ജഫ്രി പൊലീസ് സ്റ്റേഷനിലേക്കും മറ്റ് അധികാരികളെയും വിളിച്ചു. എവിടെനിന്നും സഹായമെത്തിയില്ല. ഹിന്ദുത്വവാദികൾ അദ്ദേഹത്തെ തലയറുത്തുകൊല്ലുകയായിരുന്നു.

ആ അച്ഛന്റെ മകളാണ് 13 വർഷങ്ങൾക്കിപ്പുറം നരേന്ദ്രമോദിയുടെ പെൺമക്കളെ സംരക്ഷിക്കാനുള്ള ആഹ്വാനത്തോട് പ്രതികരിച്ചിരിക്കുന്നത് എന്നതാണ് ഫേസ്‌ബുക്കിൽ വലിയ ചർച്ചകൾക്കു തുടക്കമിട്ടത്.

SelfieWithDaughter: This one will haunt him for ever..

Posted by Nishrin Jafri Hussain on Sunday, June 28, 2015

2002 ഫെബ്രുവരി 28നാണ് ഗുൽബർഗ സൊസൈറ്റിയിൽ എംപിയായിരുന്ന ഇഹ്‌സാൻ ജഫ്രിയെ അക്രമികൾ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വീട്ടിൽ അഭയം തേടിയവരെയും കൊന്നൊടുക്കി. സ്ത്രീകളും കുട്ടികളുമടക്കം പീഡനങ്ങൾക്കിരയായി. തന്റെ ഭർത്താവിന് നീതി തേടി ഭാര്യ സാകിയാ ജഫ്രി ഇപ്പോഴും കോടതികൾ കയറിയിറങ്ങുകയാണ്.

ഫെബ്രുവരി 27ന് ഗോധ്രയിൽ കർസേവകർ സഞ്ചരിച്ച ട്രെയിനിന് അജ്ഞാതർ തീയിട്ടെന്ന് ആരോപിച്ചായിരുന്നു ഗുജറാത്തിൽ ഹിന്ദുത്വവാദികൾ കലാപമഴിച്ചുവിട്ടത്. രണ്ടായിരത്തോളം മുസ്ലിങ്ങൾ കലാപത്തിൽ കൂട്ടക്കൊല ചെയ്യപ്പെട്ടു. മൂവായിരത്തോളം പേർക്ക് പരിക്കേറ്റു. വീടുകളും കടകളും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP