Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശിവസേനയ്ക്ക് മതേതരത്വവും സോഷ്യലിസവും വേണ്ട; ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെ; ഭരണഘടനയുടെ പീഠികയിൽ മാറ്റം വേണമെന്നും സേന; ഇനി അറിയേണ്ടത് മോദിയുടെ മനസ്സ്

ശിവസേനയ്ക്ക് മതേതരത്വവും സോഷ്യലിസവും വേണ്ട; ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെ; ഭരണഘടനയുടെ പീഠികയിൽ മാറ്റം വേണമെന്നും സേന; ഇനി അറിയേണ്ടത് മോദിയുടെ മനസ്സ്

ന്യൂഡൽഹി: മതേതരത്വമാണ് ഇന്ത്യയുടെ കരുത്ത്. മത സഹിഷ്ണതയുടെ അനിവാര്യ ചൂണ്ടിക്കാട്ടായാണ് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഇന്ത്യയിൽ നിന്ന് മടങ്ങിയത്. എന്നാൽ ഇതൊന്നും ശിവസേന കേൾക്കുന്നില്ല. നമ്മുടെ ഭരണഘടനയ്ക്ക് ഒരു കുഴപ്പമേ അവർ കാണുന്നുള്ളൂ. മറ്റുള്ളവർ ഇന്ത്യയെ ഉയർത്തിക്കാട്ടാനുപയോഗിക്കുന്ന മതേതരത്വവും സോഷ്യലിസവും അവർക്ക് പിടിക്കുന്നില്ല. ശിവസേന തുടങ്ങിയ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി നേതാക്കളോ പ്രതികരിച്ചിട്ടില്ല.

ഇന്ത്യ ഒരിക്കലും ഒരു മതേതര രാജ്യമല്ലെന്നും ഇന്ത്യ എന്നും ഹിന്ദു രാഷ്ട്രമാണെന്നും ശിവസേന പറയുന്നു. ഭരണ ഘടനയുടെ പീഠികയിൽ നിന്ന് 'മതേതരത്വം' 'സോഷ്യലിസം' എന്നീ വാക്കുകൾ എടുത്ത് കളയണം എന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. റിപ്പബ്‌ളിക് ദിനത്തിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച പരസ്യത്തിൽ നിന്ന് സെകുലർ, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ആഗ്രഹമാണ് ഇതെന്നും സെകുലർ, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ നീക്കുന്നത് വിവാദമല്‌ളെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

എല്ലാ മതക്കാർക്കും ഇന്ത്യയിൽ ജീവിക്കാം. എന്നാൽ ഹിന്ദുക്കൾക്കായിരിക്കും മേൽക്കൈ. രാജ്യം ഹിന്ദുക്കളുടേതാണ്. അതിനാൽ ഈ പദങ്ങൾ നീക്കണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. റിപ്പബ്‌ളിക് ദിനത്തിന്റെ ഭാഗമായുള്ള പരസ്യത്തിൽ നിന്ന് മതേതരം, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ നീക്കിയതിനെ സ്വാഗതം ചെയ്യുന്നു. അശ്രദ്ധ കൊണ്ട് സംഭവിച്ചാതാവാം. ഇത് ഇന്ത്യയിലെ ജനങ്ങളുടെ വികാരത്തെ മാനിക്കുന്നതാണ്. ഈ വാക്കുകൾ അബദ്ധത്തിൽ വിട്ടുപോയതാണെങ്കിൽ ഭരണഘടനയിൽ നിന്ന് തന്നെ അത് സ്ഥിരമായി നീക്കം ചെയ്യണം സേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.

മതേതരം എന്ന വാക്ക് എന്നുമുതൽ ഭരണഘടനയിൽ എഴുതിച്ചേർത്തോ, അന്നുമുതൽ രാജ്യത്തിന് മതേതരമാവാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയെ മതാടിസ്ഥാനത്തിലാണ് വിഭജിച്ചത് എന്നാണ് വീർ സവർക്കറും ബാൽ താക്കറെയും പറഞ്ഞത്. പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടത് മുസ്‌ളീങ്ങൾക്ക് വേണ്ടിയാണ്. അതുപോലെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാവണം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ എന്നും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അതേസമയം ഹിന്ദുക്കൾ നിരന്തരം അപമാനിതരുമായി. വോട്ടിനു വേണ്ടി ഹിന്ദുക്കളെയും മുസ്‌ളീങ്ങളെയും ഇത്തരത്തിൽ പരിഗണിക്കണമെന്ന് ഭരണഘടനയിൽ ഒരിടത്തും പറയുന്നില്ല. കാലം ആവശ്യപ്പെടുന്നതുകൊണ്ടാണ് ഇത്തരമൊരു തെറ്റ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും റാവത്ത് പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ച പരസ്യവുമായി ബന്ധപ്പെട്ടാണ് വിവാദം തുടങ്ങുന്നത്. ഭപണ ഘടനയുടെ പീഠിക പ്രസിദ്ധീകരിച്ചപ്പോൾ അതിൽ മതേതരത്വവും സോഷ്യലിസവും ഉണ്ടായിരുന്നില്ല. എന്നാൽ ഇത് മനപ്പൂർവ്വം ചെയ്തതല്ലെന്ന് പറഞ്ഞ് മന്ത്രാലയം ഉടൻ രംഗത്തെത്തി. ഭരണയുടെ 42ാം ഭേദഗതി പ്രകാരമാണ് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ പീഠികയിൽ ഉൾപ്പെടുത്തിയത്. ഭരണഘടനയുടെ പഴയ പീഠിക പ്രസിദ്ധീകരിച്ചതാണ് പ്രശ്‌നമായതെന്നായിരുന്നു വാദം.

പരസ്യത്തിൽ നിന്നും സോഷ്യലിസ്റ്റ്, സെകുലർ എന്നീ പദങ്ങൾ ഒഴിവാക്കിയതിനെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ന്യായീകരിച്ചു. 1976 ൽ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ പദങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. അതിനാൽ 1976 ന് മുമ്പ് രാജ്യം സെകുലർ അല്ലായിരുന്നെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ റിപ്പബ്‌ളിക് ദിനത്തിൽ ഉണ്ടായിരുന്ന ഭരണഘടനയുടെ ആമുഖമാണ് പരസ്യത്തിൽ ഉപയോഗിച്ചതെന്നും റാത്തോഡ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP