Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്തിരിക്കുന്ന വനിതാ ജഡ്ജിയെ ലൈംഗിക ദാഹത്തോടെ തുറിച്ചു നോക്കി; മുംബൈയിലെ സെഷൻസ് ജഡ്ജിക്ക് ഹൈക്കോടതിയുടെ സസ്‌പെൻഷൻ

അടുത്തിരിക്കുന്ന വനിതാ ജഡ്ജിയെ ലൈംഗിക ദാഹത്തോടെ തുറിച്ചു നോക്കി; മുംബൈയിലെ സെഷൻസ് ജഡ്ജിക്ക് ഹൈക്കോടതിയുടെ സസ്‌പെൻഷൻ

മുംബെ: വനിതാ സഹപ്രവർത്തകയെ അശ്ലീലചുവയോടെ നോക്കിയ ജഡ്ജിയെ സസ്‌പെൻഡ് ചെയ്തു. ബോംബെ ഹൈക്കോടതിയാണ് സെഷൻസ് കോടതിയിലെ ജഡ്ജിയായ എം.ടി. ഗൈയ്ക്‌വാഡിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിനായി അഗസ്റ്റ് 14 മുതലാണ് ജഡ്ജിയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പടിഞ്ഞാറൻ മുംബെയിലെ മയക്കുമരുന്ന് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിലെ ജഡ്ജിയാണ് ഗെയ്ക്‌വാഡ്.

ഈ മാസം ആദ്യമാണ് സഹപ്രവർത്തക ജഡ്ജിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജഡ്ജി തന്നെ അശ്ലീല ചുവയോടെ തുറിച്ചു നോക്കുന്നതായാണ് സഹപ്രവർത്തക പരാതിപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിൽ മറ്റ് സഹപ്രവർത്തകരും ഈ വാദത്തെ പിന്തുണച്ചു. ഇതോടെ അന്വേഷണവിധേയമായി ജഡ്ജിയെ സസപെൻഡ് ചെയ്യുകയായിരുന്നു.

നടപടിയനുസരിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട ജഡ്ജിക്ക് ഡിപ്പാർട്ടമെന്റ് തലത്തിലുള്ള അന്വേഷണം കൂടി നേരിടേണ്ടി വരും. ഈ അന്വേഷണത്തിലും ജഡ്ജി കുറ്റക്കാരാനാണെന്ന് കണ്ടെത്തിയാൽ ഇയാളെ സിവിൽ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾക്ക് വിധേയനാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP