Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്ര സർക്കാരിന്റെ സമ്മർദത്തെ തുടർന്നു നാഷണൽ ബുക് ട്രസ്റ്റ് അധ്യക്ഷ സ്ഥാനത്തുനിന്നു സേതു രാജിവച്ചു; ആർഎസ്എസ് മുഖപത്രം പാഞ്ചജന്യത്തിന്റെ മുൻ പത്രാധിപർ ബൽദേവ് ശർമ പുതിയ ചെയർമാൻ

കേന്ദ്ര സർക്കാരിന്റെ സമ്മർദത്തെ തുടർന്നു നാഷണൽ ബുക് ട്രസ്റ്റ് അധ്യക്ഷ സ്ഥാനത്തുനിന്നു സേതു രാജിവച്ചു; ആർഎസ്എസ് മുഖപത്രം പാഞ്ചജന്യത്തിന്റെ മുൻ പത്രാധിപർ ബൽദേവ് ശർമ പുതിയ ചെയർമാൻ

ന്യൂഡൽഹി: നാഷണൽ ബുക് ട്രസ്റ്റ് ചെയർമാൻ സ്ഥാനം സേതു രാജിവച്ചു. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണു ചെയർമാൻ സ്ഥാനം രാജിവച്ചതെന്നു സേതു പറഞ്ഞു. മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ ആറുമാസം കൂടി ബാക്കിയുള്ളപ്പോഴാണ് സേതുവിനെ നിർബന്ധിച്ച് രാജിവയ്പിച്ചത്.

ബൽദേവ് ശർമയാണ് പുതിയ ചെയർമാൻ. ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിന്റെ മുൻ പത്രാധിപരാണ് ബൽദേവ് ശർമ.

സർക്കാർ പുതിയ അധ്യക്ഷനെ നിയമിക്കാൻ താൽപര്യപ്പെടുന്നതായി മാനവ വിഭവശേഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സേതുവിനെ അറിയിച്ചിരുന്നു. ഇതെത്തുടർന്നാണ് സേതു രാജി സമർപ്പിച്ചത്. പ്രധാന അധികാര സ്ഥാനങ്ങളിലെല്ലാം ബിജെപി-ആർഎസ്എസ് ചിന്താധാരയുള്ളവരെ നിയമിക്കാനുള്ള അജൻഡയുടെ ഭാഗമായാണ് സേതുവിന്റെ രാജി ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്.

കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സേതു 2012 സെപ്റ്റംബർ അഞ്ചിനാണ് നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ടത്. സുകുമാർ അഴീക്കോടിനുശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് സേതു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP