Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എരിയുന്ന ചിതയ്ക്കു മുമ്പിൽ അർധ നഗ്നരായി ചുവടുകൾ വച്ചു വരണാസിയിലെ വേശ്യകൾ; ദേവപ്രീതിക്കായി ഒരു കെട്ടുകാഴ്ച

എരിയുന്ന ചിതയ്ക്കു മുമ്പിൽ അർധ നഗ്നരായി ചുവടുകൾ വച്ചു വരണാസിയിലെ വേശ്യകൾ; ദേവപ്രീതിക്കായി ഒരു കെട്ടുകാഴ്ച

വരണാസി: പുണ്യനഗരമായ വരണാസി കഴിഞ്ഞ ദിവസം അപൂർവമായൊരു ആചാരത്തിനാണ് സാക്ഷ്യം വഹിച്ചത്. ദേവപ്രീതിക്കായി ലൈംഗിക തൊഴിലാളികൾ നടത്തിയ നൃത്തപൂജയാണ് ഇവിടെ അരങ്ങേറിയത്. എരിയുന്ന ചിതയ്ക്കു മുന്നിൽ അർധനഗ്നരായി വേശ്യകൾ നൃത്തം ചെയ്യുന്ന അപൂർവ ആചാരം  മണികർണികാഘട്ടിലെ മഹാ ശംശാൻ നാഥ് ക്ഷേത്രത്തിനു മുന്നിലാണ് അരങ്ങേറിയത്.

ശ്മശാനങ്ങളുടെ ദേവനായ ശിവനെ പ്രീതിപ്പെടുത്താനായിരുന്നു എരിയുന്ന ചിതകൾക്കിയിൽ നൃത്തം നടത്തിയത്. നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ആചാരമാണ് എരിയുന്ന ചിതകൾക്കിടയിലുള്ള ഈ നൃത്തം. നവരാത്ര ഉത്സവത്തിന്റെ ഏഴാം രാത്രിയിലാണ് ലൈംഗികതൊഴിലാളികൾ ഇവിടെയെത്തി നൃത്ത പൂജ നടത്തുന്നത്. ആചാരങ്ങളുടെ ഭാഗമായാണ് പൂജയെങ്കിലും ഏറ്റവും പുതിയ ബോളിവുഡ് തട്ടുപൊളിപ്പൻ ഗാനങ്ങൾക്കനുസരിച്ചാണ് ഇവർ നൃത്തച്ചുവടുകൾ വയ്ക്കുന്നത്.

രാത്രി എട്ടുമണിയോടെ ഇവിടെയുള്ള ക്ഷേത്രത്തിനുള്ളിൽ ആദ്യം ദേവനു വേണ്ടി നൃത്തം തുടങ്ങിയ ലൈംഗിക തൊഴിലാളികൾ പിന്നീട് പുറത്തിറങ്ങി നൃത്തം തുടരുകയായിരുന്നു. അർധരാത്രി വരെ നീണ്ട ഈ നൃത്തപൂജ കാണുന്നതിനായി സമീപവാസികളെ കൂടാതെ ഒട്ടേറെ വിദേശികളും എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP