Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂകമ്പത്തെയും മുതലെടുക്കാൻ ലെൻസ്‌കാർട്ടിന്റെ പരസ്യം; വിവാദമായപ്പോൾ മാപ്പു പറഞ്ഞു തടിയൂരി അധികൃതർ

ഭൂകമ്പത്തെയും മുതലെടുക്കാൻ ലെൻസ്‌കാർട്ടിന്റെ പരസ്യം; വിവാദമായപ്പോൾ മാപ്പു പറഞ്ഞു തടിയൂരി അധികൃതർ

ന്യൂഡൽഹി: നേപ്പാളിലെ ഭൂകമ്പത്തെ മുതലെടുത്ത് ഓൺലൈൻ ഷോപ്പിങ് പോർട്ടൽ ലെൻസ്‌കാർട്ടിന്റെ പരസ്യം. കടുത്ത വിമർശനം ഉയർന്നതോടെ അധികൃതർ മാപ്പു പറഞ്ഞു.

കണ്ണടകൾ വിൽക്കുന്ന പ്രമുഖ ഓൺലൈൻ ഷോപ്പിങ് പോർട്ടലാണ് ലെൻസ്‌കാർട്ട്. ഭൂകമ്പം പോലും ആഘോഷമാക്കും വിധത്തിലുള്ള ആഹ്വാനം നൽകിയായിരുന്നു ലെൻസ്‌കാർട്ടിന്റെ പരസ്യം. അഞ്ഞൂറ് രൂപയ്ക്ക് സൺഗ്ലാസ് നൽകാമെന്ന രീതിയിലുള്ള കമ്പനിയുടെ പരസ്യമാണ് വിവാദമായത്.

നേപ്പാളിൽ ഭൂകമ്പം ഉണ്ടായതിന് ശേഷമാണ് കമ്പനി ഇങ്ങനെയൊരു പരസ്യം ഇറക്കിയത്. 'ഷെയ്ക്ക് ഇറ്റ് ഓഫ് ലൈക്ക് ദിസ് എർത്ത്‌ക്വേക്ക്' എന്നാണ് പരസ്യത്തിന് ഇവർ തലക്കെട്ട് കൊടുത്തത്. അൻപത് സുഹൃത്തുക്കൾക്ക് പ്രൊമോഷണൽ എസ്.എം.എസ് അയച്ചാൽ മൂവായിരം രൂപയുടെ വിൻസന്റ് ചെയ്‌സ് സൺഗ്ലാസുകൾ അഞ്ഞൂറ് രൂപയ്ക്ക് സ്വന്തമാക്കാമെന്നായിരുന്നു കന്പനിയുടെ വാഗ്ദാനം.

ഉച്ചയോടെ സന്ദേശം പുറത്തുവന്നു. ഇതോടെ നിരവധി പേർ കമ്പനിയുടെ ഔചിത്യമില്ലായ്മയെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഭൂകമ്പത്തെ തുടർന്ന് നിരവധി പേർ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ലെൻസ്‌കാർട്ട് അത് മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നത് വളരെ മോശമാണെന്നും പലരും പ്രതികരിച്ചു. സംഭവം വിവാദമാകുന്നതു കണ്ടതോടെ തങ്ങൾ ഉപയോഗിച്ച വാക്കുകൾ തെറ്റായിപ്പോയെന്നും ആരേയും വേദനിപ്പിക്കാൻ തങ്ങൾ ഉദ്യേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കി ലെൻസ്‌കാർട്ട് സംഘം ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള പോസ്റ്റ് ട്വിറ്ററിലിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP