Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ദ്രാണിയുടെ വാദങ്ങൾ പൊളിഞ്ഞു; ഷീനയെ കഴുത്തു ഞെരിച്ചു കൊന്നതു തന്നെ; റായ്ഗഡിൽ നിന്നു കണ്ടെത്തിയ തലയോട്ടി ഷീനയുടേതെന്നു തെളിഞ്ഞു

ഇന്ദ്രാണിയുടെ വാദങ്ങൾ പൊളിഞ്ഞു; ഷീനയെ കഴുത്തു ഞെരിച്ചു കൊന്നതു തന്നെ; റായ്ഗഡിൽ നിന്നു കണ്ടെത്തിയ തലയോട്ടി ഷീനയുടേതെന്നു തെളിഞ്ഞു

മുംബൈ: കോളിളക്കം സൃഷ്ടിച്ച ഷീന ബോറ വധക്കേസിന്റെ ചുരുളഴിയുന്നു. ഇന്ദ്രാണി മുഘർജിയുടേയും ഡ്രൈവർ എസ് റായിയുടേയും സഹായത്തോടെ രണ്ടാനച്ഛൻ സഞ്ജീവ് ഖന്ന ഷീനയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അതിനിടെ റായ്ഗഡ് ജില്ലയിലെ ഗാഗോഡ് ബുഡ്രോക്ക് ഗ്രാമത്തിൽനിന്നും കണ്ടെത്തിയ തലയോട്ടി ഷീനയുടേതാണെന്ന് തെളിഞ്ഞു.

ബന്ദ്രയിലെ നാഷണൽ കോളേജിൽ നിന്നും ഷീനയെ തട്ടിക്കൊണ്ടു പോയ ശേഷം കാറിൽ വച്ച് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. ഷീന കുതറിമാറാതിരിക്കാൻ ഡ്രൈവർ റായി അവളുടെ കാലുകൾ മുറുകെ പിടിച്ചിരുന്നു. ഷീന കൊല്ലപ്പെടുമ്പോൾ താൻ കാറിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും ഉറങ്ങുകയായിരുന്നുവെന്നും ഉണർന്നപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ അറിയുന്നതെന്നാണ് ഖന്ന മുൻപ് പൊലീസിനു നൽകിയ മൊഴി.

റായ്ഗാഡിലാണ് മൃതദ്ദേഹം ഉപേക്ഷിക്കാൻ കൊണ്ടു പോയത്. പോവുന്നതിനു മുൻപ് വാഹന പരിശോധനയിൽ മരണ വിവരം പുറത്തു പോവാതിരിക്കാൻ ഷീനയുടെ മുടി കെട്ടിവെക്കുകയും ലിപ്സ്റ്റിക്ക് പുരട്ടുകയും ചെയ്തു. ഷീന ഉറങ്ങുകയാണെന്ന് വരുത്താനായിരുന്നു ശ്രമം. റായ്ഗാഡിൽ നിന്നു കിട്ടിയ തലയോട്ടി ക്രാനിയോ സോഷ്യൽ സൂപ്പർ ഇംപോസിഷൻ ടെസ്റ്റ് എന്ന പരിശോധന നടത്തിയാണ് ഷീനയുടേതാണെന്ന് തെളിയിച്ചത്.

ഷീന ബോറ അമേരിക്കയിലാണെന്നും തിരികേ വരാത്തത് തന്നോടുള്ള വെറുപ്പ് കൊണ്ടാണെന്നുമുള്ള ഇന്ദ്രാണിയുടെ വാദം ഇതോടെ പൊളിഞ്ഞു.മൃതദ്ദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച് വെള്ളി നിറത്തിലുള്ള ഷെവർലെ ഒപ്‌റ വാഹനം ഇവർ വിറ്റ ശേഷം വാങ്ങിയ മൂന്നു പേരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

മിഖായേലിന് ഇന്ദ്രാണി എല്ലാ മാസവും ചെലവിനായി 40000 രൂപ നൽകിയിരുന്നു. അതിനാൽ ഇവരും ഷീനയെ കുറിച്ച് കൂടുതൽ അന്വേഷിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ. ഇന്ദ്രാണിയുടെ ഇപ്പൊഴത്തെ ഭർത്താവായ പീറ്റർ മുഖർജി കേസിൽ സാക്ഷിയാകാൻ സാധ്യതയുണ്ടന്നാണ് റിപ്പോർട്ടുകൾ. 30 ദിവസത്തിനുള്ളിൽ കേസ് പൂർത്തിയാക്കി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് ഖാർ പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP