Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലാഖ് ചൊല്ലാൻ സ്ത്രീകൾക്കും അവകാശം വേണം; മുസ്ലിം വിവാഹ-വിവാഹമോചന വ്യവസ്ഥകൾക്ക് ബദൽ നിർദേശങ്ങളുമായി ഷിയാ പേഴ്‌സണൽ ലോ ബോർഡ്

തലാഖ് ചൊല്ലാൻ സ്ത്രീകൾക്കും അവകാശം വേണം; മുസ്ലിം വിവാഹ-വിവാഹമോചന വ്യവസ്ഥകൾക്ക് ബദൽ നിർദേശങ്ങളുമായി ഷിയാ പേഴ്‌സണൽ ലോ ബോർഡ്

ലഖ്‌നൗ: പുരുഷനെ പോലെ സ്ത്രീകൾക്കും വിവാഹമോചനം ആവശ്യപ്പെടാൻ പൂർണാവകാശം നൽകണമെന്നു ഷിയാ പേഴ്‌സണൽ ലോ ബോർഡ്. മുസ്ലിം വിവാഹ-വിവാഹമോചന വ്യവസ്ഥകൾക്കായി അവതരിപ്പിച്ച ബദൽ നിർദേശങ്ങളിലാണ് ഈ പരാമർശം.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമോ എന്നതിൽ സുപ്രീംകോടതിയിൽ വാദം നടക്കുന്നതിനിടയിലാണ് ഷിയാ ബോർഡ് ബദർ നിർദേശങ്ങളുമായി എത്തിയത്.

പുരുഷനെ പോലെ സ്ത്രീകൾക്കും വിവാഹമോചനം ആവശ്യപ്പെടാൻ പൂർണാവകാശം നർകണമെന്നാണ് ബോർഡിന്റെ നിർദ്ദേശം. മൂന്ന് തവണ തലാഖ് ചൊല്ലിയാൽ വിവാഹമോചനം അനുവദിക്കാൻ സാധിക്കില്ലെന്നും ബോർഡ് അംഗം മൗലാന യാസൂബ് അബ്ബ പറഞ്ഞു. പുരുഷൻ മാത്രം തലാഖ് ചൊല്ലിയാൽ വിവാഹമോചനം ലഭിക്കില്ല.

സ്ത്രീയും പുരുഷനും ഒന്നിച്ച് വിവാഹ മോചനത്തിനായി എത്തിയാൽ മാത്രമേ അതിന് നിമയസാധുത നൽകാൻ സാധിക്കൂ എന്നാണ് പറയുന്നത്. മുത്തലാഖ് പ്രശ്‌നത്തിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് ഷിയാ ബോർഡ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP