Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആർഎസ്എസുകാരെ ഗവർണറാക്കാമെങ്കിൽ എന്തുകൊണ്ട് രാഷ്ട്രപതിയാക്കിക്കൂടെന്ന് ശിവസേന; മോഹൻ ഭാഗവത് ഒരു ഹിന്ദു രാഷ്ട്രത്തിന്റെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യൻ; ശരത് പവാറിനെ രാഷ്ടപതിയാക്കുന്നതിനെക്കറിച്ച് ആരും സംസാരിച്ചിട്ടില്ലെന്നും ഉദ്ധവ് താക്കറെ

ആർഎസ്എസുകാരെ ഗവർണറാക്കാമെങ്കിൽ എന്തുകൊണ്ട് രാഷ്ട്രപതിയാക്കിക്കൂടെന്ന് ശിവസേന; മോഹൻ ഭാഗവത് ഒരു ഹിന്ദു രാഷ്ട്രത്തിന്റെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യൻ; ശരത് പവാറിനെ രാഷ്ടപതിയാക്കുന്നതിനെക്കറിച്ച് ആരും സംസാരിച്ചിട്ടില്ലെന്നും ഉദ്ധവ് താക്കറെ

മുംബൈ: ആർഎസ്എസുകാരെ വിവിധ സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനത്ത് അവരോധിക്കാമെങ്കിൽ, അതേ പ്രസ്ഥാനത്തിൽ നിന്നുള്ളയാളെ എന്തുകൊണ്ട് രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് ശിവസേന. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന ശിവസേന നിർദേശത്തോട് ബിജെപി അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പ്രതികരണം.

രാഷ്ട്രപതി സ്ഥാനത്തേക്ക് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ പരിഗണിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഒരു ഹിന്ദു രാഷ്ട്രത്തിന്റെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഭാഗവതാണ്. ഗവർണർമാരെ നിശ്ചയിക്കുന്ന രീതി നോക്കൂ. ആർഎസ്എസ് പ്രവർത്തകരെ ഗവർണർമാരാക്കാമെങ്കിൽ, ഭാഗവതിനെ രാഷ്ട്രപതിയുമാക്കാമെന്നാണ് ശിവസേനയുടെ നിലപാടെന്ന് താക്കറെ പറഞ്ഞു.

അതേസമയം, എൻസിപി അധ്യക്ഷൻ ശരത് പവാറിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് താക്കറെ വ്യക്തമായ ഉത്തരം നൽകിയില്ല. ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന നിർദ്ദേശം നടപ്പായില്ലെങ്കിൽ ശരത് പവാറിനെ ആ സ്ഥാനത്തേക്കു പിന്തുണയ്ക്കുമോ എന്നു ചോദിച്ചപ്പോഴാണ് അദ്ദേഹം വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയത്. ഇക്കാര്യത്തേക്കുറിച്ച് ഇതുവരെ സംസാരിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, പവാർ തന്റെ രാഷ്ട്രീയ ഗുരുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഏറ്റുപറഞ്ഞിട്ടുള്ളതാണെന്ന് താക്കറെ ചൂണ്ടിക്കാട്ടി. എൻഡിഎ സർക്കാർ അദ്ദേഹത്തിന് പത്മവിഭൂഷൺ ബഹുമതിയും നൽകിയിരുന്നു. എല്ലാവരുടെയും മനസിൽ എന്താണെന്ന് ആർക്കറിയാം താക്കറെ പറഞ്ഞു.

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്കെതിരെ പൊതുസ്ഥാനാർത്ഥിയെ നിർത്താൻ പ്രതിപക്ഷം ഒന്നായി തീരുമാനിച്ചാൽ, ശരത് പവാറിന് നറുക്കുവീണേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ എല്ലാ പ്രതിപക്ഷ കക്ഷികളും യോജിക്കേണ്ടതുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP