Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയർഇന്ത്യയിലെ മലയാളി ജീവനക്കാരനെ ചെരിപ്പിനടിച്ച ഗെയ്ക്‌വാദ് മാപ്പു പറഞ്ഞു; ശിവസേനാ എംപിയുടെ ഖേദപ്രകടനം സ്പീക്കറുടെ ഇടപെടലിനെ തുടർന്ന്; വിമാന യാത്രാ വിലക്ക് പിൻവലിക്കണമെന്നും ഗെയ്ക്‌വാദിന്റെ അഭ്യർത്ഥന

എയർഇന്ത്യയിലെ മലയാളി ജീവനക്കാരനെ ചെരിപ്പിനടിച്ച ഗെയ്ക്‌വാദ് മാപ്പു പറഞ്ഞു; ശിവസേനാ എംപിയുടെ ഖേദപ്രകടനം സ്പീക്കറുടെ ഇടപെടലിനെ തുടർന്ന്; വിമാന യാത്രാ വിലക്ക് പിൻവലിക്കണമെന്നും ഗെയ്ക്‌വാദിന്റെ അഭ്യർത്ഥന

ന്യൂഡൽഹി: എയർ ഇന്ത്യയിലെ മലയാളി ജീവനക്കാരനെ ചെരുപ്പു കൊണ്ട് അടിച്ച ശിവസേന എംപി രവീന്ദ്ര ഗായ്ക്വാദ് ഖേദം പ്രകടിപ്പിച്ചു. വിഷയത്തിൽ ലോക്‌സഭാ സ്പീക്കർ ഇടപെട്ടതിനുപിന്നാലെയാണ് എംപിയുടെ ഖേദപ്രകടനം വന്നത്. വിമാനയാത്രാവിലക്കു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു വ്യോമയാനമന്ത്രിക്ക് എംപി കത്തുനൽകി.

നേരത്തേ, രവീന്ദ്ര ഗായ്ക്വാഡിനെ ശക്തമായി പിന്തുണച്ച് പാർട്ടി രംഗത്തെത്തിയിരുന്നു. എയർ ഇന്ത്യയുടെ വിമാനങ്ങൾ മുംബൈയിലൂടെ പറക്കില്ലെന്നു ശിവസേന ഭീഷണിപ്പെടുത്തിയെന്നു വിമാനക്കമ്പനിയുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു. ഇതേത്തുടർന്നു വിമാനക്കമ്പനി സുരക്ഷ ശക്തമാക്കണമെന്ന് അഭ്യർത്ഥിച്ചു.

എംപിയുടെ വിലക്ക് നീക്കിയില്ലെങ്കിൽ എൻഡിഎ മുന്നണിയുമായി ഇടയുമെന്ന സൂചനയും ശിവസേന നൽകി. വിലക്ക് നീക്കാത്ത പക്ഷം ഈമാസം 10ന് നടത്തുന്ന എൻഡിഎ യോഗത്തിൽനിന്നു വിട്ടുനിൽക്കുമെന്നു ശിവസേന മുന്നറിയിപ്പു നൽകി. എംപിക്കു യാത്ര നിഷേധിക്കുന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ശിവസേന എംപി സഞ്ജയ് റാവത്ത് പ്രതികരിച്ചു. വിഘടനവാദികൾക്കും തീവ്രവാദികൾക്കും വിമാനത്തിൽ സഞ്ചരിക്കാൻ അവസരം നൽകുമ്പോൾ ഒരു എംപിക്ക് അതിനുള്ള അവസരം നൽകുന്നില്ലെന്നും റാവത്ത് പറഞ്ഞു.

എയർ ഇന്ത്യ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്നും താൻ മാധ്യമ വിചാരണ നേരിട്ടെന്നും രവീന്ദ്ര ഗെയ്ക്ക്വാദ് രാവിലെ ലോക്‌സഭയിൽ പറഞ്ഞു. എംപിയുടെ വിമാനയാത്രാ വിലക്കിനെച്ചൊല്ലി ലോക്‌സഭയിൽ കേന്ദ്രമന്ത്രിമാർ നേർക്കുനേർ വന്നിരുന്നു. വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിനടുത്തേക്ക് കൈചൂണ്ടി ചെന്ന കേന്ദ്രമന്ത്രി ആനന്ദ് ഗീഥെയെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണു തടഞ്ഞത്. ലോക്‌സഭയിൽ മാപ്പുപറഞ്ഞ ഗെയ്ക്വാദ് പക്ഷേ എയർ ഇന്ത്യ ജീവനക്കാരനോട് മാപ്പുപറയാൻ തയാറല്ലെന്നാണ് പറഞ്ഞത്. ഇതിനിടയിലാണ് ഗായ്ക്വാദിന്റെ ഖേദപ്രകടനം എത്തുന്നത്.

കഴിഞ്ഞ മാസം അവസാനമാണ് സംഭവം നടന്നത്. മലയാളിയായ മലയാളിയായ എയർ ഇന്ത്യ ഡ്യൂട്ടി മാനേജർ സുകുമാരൻ രാമനാണ് എംപിയുടെ മർദനം ഏൽക്കേണ്ടിവന്നത്. ബിസിനസ് ക്ലാസിൽ ടിക്കറ്റെടുത്ത തന്നെ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യിപ്പിച്ചു എന്നാരോപിച്ചായിരുന്നു ഗെയ്ക്‌വാദിന്റെ ചെരിപ്പിനടി.
വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തശേഷവും തനിക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാനാകാത്തതിൽ ക്ഷുഭിതനായി എംപി ഇറങ്ങാൻ കൂട്ടാക്കാതിരുന്നു. ഇതിനിടെ വിമാനം വൃത്തിയാക്കാൻ ജീവനക്കാരെത്തിയപ്പോൾ എംപിയോടു വിമാനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ക്ഷുഭിതനായ ഗെയ്ക്വാദ് സുകുമാരൻ രാമനെ ആക്രമിക്കുകയായിരുന്നു.

ഇതിനെത്തുടർന്ന് ഗെയ്ക്‌വാദിന് എയർഇന്ത്യ അടക്കമുള്ള വിവാന കമ്പനികൾ യാത്രാ നിരോധനം ഏർപ്പെടുത്തി. ഇത് മറികടക്കാൻ ഇന്ന് അദ്ദേഹം ചാർട്ട് ചെയ്ത വിമാനത്തിലാണ് ഡൽഹിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP