Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൻസസ് ഷോക്കിൽ നിന്നു രക്ഷപ്പെടാൻ ശിവസേനയുടെ ഒറ്റമൂലി; അഞ്ചു മക്കൾ ഉള്ളവർക്ക് രണ്ടുലക്ഷം പാരിതോഷികം; നക്കാപ്പിച്ച കൊടുക്കുന്ന കത്തോലിക്ക സഭ കണ്ണു തുറക്കുമോ?

സെൻസസ് ഷോക്കിൽ നിന്നു രക്ഷപ്പെടാൻ ശിവസേനയുടെ ഒറ്റമൂലി; അഞ്ചു മക്കൾ ഉള്ളവർക്ക് രണ്ടുലക്ഷം പാരിതോഷികം; നക്കാപ്പിച്ച കൊടുക്കുന്ന കത്തോലിക്ക സഭ കണ്ണു തുറക്കുമോ?

ആഗ്ര: ഇസ്ലാമിക ജനസംഖ്യയിൽ വർധനയെന്ന സെൻസസ് റിപ്പോർട്ടിന്റെ ഷോക്കിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല ഹിന്ദു സംഘടനകൾ. പ്രവീൺ തൊഗാഡിയ അടക്കമുള്ളവർ ജനന നിയന്ത്രണം ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾക്കു ക്യാമ്പയിൻ തുടങ്ങിക്കഴിഞ്ഞു. ഒരുപടി കൂടി കടന്നു ജനസംഖ്യാവർധനയെന്ന ഒറ്റമൂലിയുമായി രംഗത്തുവന്നിരിക്കുകയാണു ശിവസേന.

നിങ്ങൾ ഹിന്ദുവാണോ? നിങ്ങളുടെ കുടുംബത്തിൽ അഞ്ചു മക്കളുണ്ടോ? എങ്കിൽ നിങ്ങൾക്കു ലഭിക്കാൻ പോകുന്നത് രണ്ടു ലക്ഷം രൂപയാണ്. വാഗ്ദാനം നൽകിയിരിക്കുന്നത് ശിവസേനയുടെ ആഗ്ര യൂണിറ്റാണ്. അഞ്ച് മക്കളുള്ള ഹൈന്ദവ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

പുറത്തുവന്ന സെൻസസ് കണക്കുകളിൽ ഹൈന്ദവ ജനസംഖ്യ കുറയുന്നുവെന്ന ആശങ്ക ഹൈന്ദവ സംഘടനകളെ അടിമുടി സമ്മർദത്തിൽ ആക്കിയിരിക്കുന്നുവെന്നു തെളിയിക്കുന്നതാണു ശിവസേനയുടെ പ്രഖ്യാപനം. ശിവസേനയുടെ ജില്ലാ മേധാവിയാണ് ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയത്.

2010നും 2015നും ഇടയിൽ ജനിച്ച കുട്ടികൾക്കാണ് ശിവസേനയുടെ ആനുകൂല്യം ലഭിക്കുക. മുനിസിപ്പൽ കോർപ്പറേഷനിൽനിന്ന് ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റുമായിട്ട് വേണം മാതാപിതാക്കൾ ഇതിനായുള്ള അപേക്ഷ സമർപ്പിക്കാനെന്നും ശിവസേന അറിയിച്ചിട്ടുണ്ട്. രാജ്യത്ത് മുസ്ലിം ജനസംഖ്യ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ശിവസേന യൂണിഫോം സിവിൽ കോഡ് നടപ്പാക്കണമെന്നും മുസ്ലിം പുരുഷന്മാർക്ക് ഒന്നിൽ കൂടുതൽ ഭാര്യന്മാരുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പണം നൽകുന്ന കാര്യത്തിൽ ശിവസേന മാതൃകയാക്കുന്നത് കേരളത്തിലെ കത്തോലിക്ക സഭയെയാണ്. എന്നാൽ കൂടുതൽ മക്കളെ സൃഷ്ടിക്കുന്നവർക്കു സീറോ മലബാർ സഭ നൽകുന്നതു 5000 രൂപ മാത്രമാണ്. എന്നിട്ടു കൂടി പദ്ധതി വിജയിച്ചതോടെ നാലുമക്കൾ എന്ന ആവശ്യം മാറ്റി സഭ അഞ്ചുമക്കളാക്കി കഴിഞ്ഞു.

ശിവസേനയുടെ രണ്ടു ലക്ഷം പ്രഖ്യാപനം പക്ഷേ, മർമ്മത്തു കൊള്ളുമെന്നാണു സൂചന. രണ്ടു ലക്ഷം കിട്ടുമെങ്കിൽ അഞ്ചോ പത്തോ ആകാമെന്നു കരുതുന്നവർ ഏറെയാണെന്നു വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP