Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക് മുൻ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകൻ സുധീന്ദ്ര കുൽക്കർണിയുടെ മുഖത്ത് ശിവസേന കരിഓയിൽ ഒഴിച്ചു; പ്രതിഷേധം വകവയ്ക്കാതെ പുസ്തകം പ്രകാശനം ചെയ്തു; അതിക്രമം അസഹിഷ്ണുതയുടേതെന്ന് അദ്വാനി

പാക് മുൻ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകൻ സുധീന്ദ്ര കുൽക്കർണിയുടെ മുഖത്ത് ശിവസേന കരിഓയിൽ ഒഴിച്ചു; പ്രതിഷേധം വകവയ്ക്കാതെ പുസ്തകം പ്രകാശനം ചെയ്തു; അതിക്രമം അസഹിഷ്ണുതയുടേതെന്ന്  അദ്വാനി

മുംബൈ: പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി മുഹമൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകർക്ക് നേരെ ശിവസേന പ്രവർത്തകരുടെ അക്രമം. പരിപാടിയുടെ മുഖ്യസംഘടനകരിൽ ഒരാളായ സുധീർ കുൽക്കർണ്ണിക്ക് നേരെയാണ് അക്രമം ഉണ്ടായത്.

ഒബ്‌സർവർ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ ചെയർമാൻ കൂടിയായ കുൽക്കർണിയുടെ മുഖത്ത് ശിവസേന പ്രവർത്തകർ കരി ഓയിൽ ഒഴിക്കുകയായിരുന്നു. എന്നാൽ, പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെക്കണമെന്ന ശിവസേനയുടെ ആവശ്യം തള്ളിയ സംഘാടകർ ചടങ്ങ് നടത്തുകയും ചെയ്തു.

പത്തോളം വരുന്ന ശിവസേനക്കാർ തന്നെ വീടിന് പുറത്ത് വച്ച് ആക്രമിക്കുകയായിരുന്നെന്ന് കുൽക്കർണി പറഞ്ഞു. അവർ മുഖത്ത് കരിയോയിൽ ഒഴിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പറഞ്ഞത്. അതേസമയം, എന്ത് ഭീഷണിയുണ്ടായാലും പുസ്തക പ്രകാശനം നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് കുൽക്കർണ്ണി, പുസ്തക പ്രകാശന വേദിയിൽ എത്തിയിയിട്ടുണ്ട്.

കസൂരിയുടെ നെയ്ദർ എ ഹോക്ക് നോർ എ ഡവ്; ആൻ ഇൻസൈഡേർസ് അക്കൗണ്ട് ഓഫ് പാക്കിസ്ഥാൻസ് ഫോറിൻ പോളിസി എന്ന പുസ്തകമാണ് ഇന്ന് പ്രകാശനം ചെയ്യുന്നത്. മുംബൈ വോർളിയിലെ നെഹ്‌റു സെന്ററിൽ ഇന്നാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. മുംബൈ ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് ഫൗണ്ടേഷൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാൻ തീവ്രവാദികൾക്ക് സഹായം ചെയ്യുന്നുവെന്ന് കാരണം പറഞ്ഞാണ് ശിവസേന പുസ്തക പ്രകാശനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പാക് ഗസൽ ഗായകൻ ഗുലാം അലിയുടെ ഗസൽ സന്ധ്യ തടഞ്ഞതിന് പിന്നാലെയാണ് ശിവസേന പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശന ചടങ്ങ് നടത്തരുതെന്ന ഭീഷണിയുമായി രംഗത്തെത്തിയത്. പ്രകാശന ചടങ്ങ് നടത്തരുതെന്ന് കാണിച്ച് ശിവസേന പ്ലാനറ്റോറിയം അധികൃതർക്ക് കത്ത് നൽകിയിരുന്നു.

അതിനിടെ, കുൽക്കർണിക്കെതിരായ ശിവസേനയുടെ ആക്രമണത്തിൽ പ്രതിഷേധിച്ചു മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി രംഗത്തെത്തി. മറ്റുള്ളവരുടെ വ്യത്യസ്തമായ അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത വർധിക്കുന്നതാണ് ഇത്തരം സംഭവങ്ങളിലൂടെ കാണിക്കുന്നതെന്ന് അദ്വാനി കുറ്റപ്പെടുത്തി. ആരുടെയും പേരു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മറ്റുള്ളവരുടെ വ്യത്യസ്തമായ അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത വർധിക്കുന്നതായാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത്. ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നുവെന്നും അദ്വാനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP