Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീവ്രവാദികൾക്കും അധോലോക നായകന്മാർക്കും വിമാനയാത്ര ആകാം; സാധാരണക്കാരനായ എംപിക്ക് എന്തിനു നിഷേധിക്കുന്നു; എയർ ഇന്ത്യയാണ് ആദ്യം മാപ്പു പറയേണ്ടത്; എയർഇന്ത്യയിലെ മലയാളി ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ഗെയ്ക്ക് വാദ് എംപിയെ പിന്തുണച്ച് ശിവസേന

തീവ്രവാദികൾക്കും അധോലോക നായകന്മാർക്കും വിമാനയാത്ര ആകാം; സാധാരണക്കാരനായ എംപിക്ക് എന്തിനു നിഷേധിക്കുന്നു; എയർ ഇന്ത്യയാണ് ആദ്യം മാപ്പു പറയേണ്ടത്; എയർഇന്ത്യയിലെ മലയാളി ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ഗെയ്ക്ക് വാദ് എംപിയെ പിന്തുണച്ച് ശിവസേന

ന്യൂഡൽഹി: മലയാളിയായ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച പാർലമെന്റ് അംഗം രവീന്ദ്ര ഗെയ്ക്ക്‌വാദിന് വിലക്കേർപ്പെടുത്തിയ എയർ ഇന്ത്യയ്‌ക്കെതിരേ ശിവസേന. എയർഇന്ത്യയാണു തെറ്റു ചെയ്തതെന്നും അവർ ആദ്യം മാപ്പു പറയണമെന്നും ശിവസേനയുടെ മറ്റൊരു എംപി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. എയർലൈൻ കമ്പനികൾ ഗുണ്ടകളെപ്പോലെയാണു പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികൾക്കും അധോലോക നായകന്മാർക്കും വിമാനത്തിൽ സഞ്ചരിക്കാൻ കഴിയുന്നുണ്ടെന്നും എന്തുകോണ്ടാണ് എംപിക്ക് വിമാന യാത്രന നിഷേധിക്കുന്നതെന്നും റാവത്ത് ചോദിച്ചു.

യാത്രാ വിലക്കിൽ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനുമായി സംസാരിക്കാൻ പോകുമ്പോഴാണ് എയർലൈനുകൾക്കെതിരെ ശിവസേന എംപി ആഞ്ഞടിച്ചത്. രാജ്യത്ത് സ്വേച്ഛാധിപത്യം ഇതുവരെ ആരംഭിച്ചിട്ടില്ല. ആദ്യം അപമര്യാദയായി പെരുമാറിയത് എയർ ഇന്ത്യ ആയതിനാൽ ഗെയ്ക്ക്വാദിനോട് കമ്പനി മാപ്പ് പറയുമോ എന്നും എംപി ചോദിച്ചു.

എന്താണ് ഗെയ്ക്ക്വാദ് ചെയ്തത്? മാഫിയകളേയും ഗുണ്ടകളേയും പോലെയാണ് എയർലൈൻ കമ്പനികൾ പെരുമാറുന്നത്. എന്താണ് എയർലൈനുകളിൽ നടക്കുന്നത് ആദ്യം അറിയണം. എംപിക്കെതിരെ എഫ്ഐആറുണ്ട്. എയർ ലൈൻ കമ്പനികൾക്കെതിരെ എംപിയും കേസ് കൊടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും റാവത്ത് പറഞ്ഞു.

ഗെയ്ക്ക് വാദിന് വിമാനയാത്രാവിലക്കില്ല. അതിന് അദ്ദേഹം തീവ്രവാദിയാണോ? തീവ്രവാദികളും അധോലോക നായകരും അഴിമതിക്കാരും എയർലൈനുകളിൽ സസുഖം സഞ്ചരിക്കുന്നു. പക്ഷെ സാധാരണക്കാരനായ എംപിക്ക് പറക്കാൻ കഴിയുന്നില്ല. ആരുടെ ഭാഗത്താണ് കുറ്റമെന്ന കാര്യം അന്വേഷണത്തിൽ വ്യക്തമാകും. ആരുടെയെങ്കിലും സമർദ്ദഫലമായാണ് എയർലൈനുകൾ പ്രവർത്തിക്കുന്നതെങ്കിൽ അത് അധികകാലം നീണ്ടുനിൽക്കില്ല.

സംഭവത്തിൽ എയർഇന്ത്യയാണ് ആദ്യം മാപ്പു പറയേണ്ടതെന്നും റാവത്ത് ആവശ്യപ്പെട്ടു. എയർ ഇന്ത്യ മാപ്പ് പറയുമോ? അവർ ആദ്യം പറയട്ടെ.ആരാണ് ആദ്യം അപമര്യാദയായി പെരുമാറിയതെന്ന് റാവത്ത് കൂട്ടിച്ചേർത്തു.

ബിസിനസ് ക്ലാസ് ടിക്കറ്റ് നിഷേധിച്ചതിന് ഗെയ്ക്ക്വാദ് എയർ ഇന്ത്യയുടെ മലയാളി ജീവനക്കാരനെ ചെരുപ്പൂരി തല്ലിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ എംപി മാപ്പ് പറയാൻ തയ്യാറാകാത്തതിനെ തുടർന്നാണ് എയർലൈൻ കമ്പനികൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എയർ ഇന്ത്യ ജീവനക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നുമാണ് തല്ലിയതിനെ ന്യായീകരിക്കാൻ ഗെയ്ക്ക്വാദ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP