Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ന് കരിമഷി, ഇന്ന് ചെരുപ്പേറ്; കെജ്‌രിവാളിനെതിരെ പ്രതിഷേധവുമായി വീണ്ടും ആം ആദ്മി സേന; മുഖ്യമന്ത്രിയുടെ ദേഹത്ത് വീഴും മുമ്പ് ചെരുപ്പ് പിടിച്ച് ആപ്പ് പ്രവർത്തകൻ; അഴിമതിക്കെതിരെയുള്ള പ്രഖ്യാപനങ്ങളൊന്നും നടപ്പാക്കാത്തതിലെ പ്രതിഷേധമെന്ന് അറസ്റ്റിലായ യുവാവ്

അന്ന് കരിമഷി, ഇന്ന് ചെരുപ്പേറ്; കെജ്‌രിവാളിനെതിരെ പ്രതിഷേധവുമായി വീണ്ടും ആം ആദ്മി സേന; മുഖ്യമന്ത്രിയുടെ ദേഹത്ത് വീഴും മുമ്പ് ചെരുപ്പ് പിടിച്ച് ആപ്പ് പ്രവർത്തകൻ; അഴിമതിക്കെതിരെയുള്ള പ്രഖ്യാപനങ്ങളൊന്നും നടപ്പാക്കാത്തതിലെ പ്രതിഷേധമെന്ന് അറസ്റ്റിലായ യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ അജ്ഞാതൻ ചെരിപ്പെറിഞ്ഞു. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് കെജ്‌രിവാളിന് നേരെ ചെരിപ്പേറുണ്ടായത്. അതേസമയം, ഷൂ അദ്ദേഹത്തിന്റെ ശരീരത്തിൽ കൊണ്ടില്ല.

വാർത്തലേഖകർക്കിടയിൽ ഇരിക്കുകയായിരുന്ന ഒരാളാണ് ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞത്. വാർത്താ സമ്മേളന ഹാളിന്റെ പുറകിലിരുന്ന യുവാവാണ് ചെരുപ്പെറിഞ്ഞത്. വളരെ ദൂരെ നിന്ന് ചെരുപ്പ് വരുന്നത് കണ്ട ആംആദ്മി പ്രവർത്തകൻ ചെരുപ്പ് കെജ്‌രിവാളിന്റെ ദേഹത്ത് വീഴുന്നതിന് മുമ്പ് തന്നെ പിടിച്ചു. അതുകൊണ്ട് മാത്രം ചെരുപ്പ് കെജ്‌രിവാളിന്റെ ദേഹത്ത് വീണില്ല. ചെരുപ്പ് എറിഞ്ഞപ്പോൾ തന്നെ യുവാവ് ആക്രോശിക്കാൻ തുടങ്ങിയതുകൊണ്ട് കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധ മുഴുവൻ യുവാവിലെത്തി. അതുകൊണ്ട് കൂടിയാണ് ചെരുപ്പ് കെജ്‌രിവാളിന്റെ ദേഹത്ത് വീഴുന്നത് തടയാനായത്.

ഡൽഹി സർക്കാരിന്റെ ഒറ്റ അക്ക ഇരട്ട അക്ക പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനത്തിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിനിടെ ആയിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചെരുപ്പ് കേജ്‌രിവാളിന്റെ ശരീരത്ത് പതിച്ചില്ല. കേജ്‌രിവാളിനൊപ്പം ഗതാഗത മന്ത്രി ഗോപാൽ റായും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ആം ആദ്മി സേന എന്ന സംഘടനയുടെ പ്രവർത്തകനായ വേദ് പ്രകാശ് ആണ് ചെരുപ്പെറിഞ്ഞതെന്ന് കണ്ടെത്തി. ആം ആദ്മിയിൽ നിന്ന് പിരിഞ്ഞു പോയവർ രൂപീകരിച്ച സംഘടനയാണ് ആം ആദ്മി സേന.

സി.എൻ.ജി വിതരണം ചെയ്തതിൽ ക്രമക്കേടുണ്ടെന്നും ഇതു സംബന്ധിച്ച് താൻ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപിച്ചായിരുന്നു വേദ് പ്രകാശിന്റെ പ്രതിഷേധം. ഇയാളെ ഉടൻ തന്നെ പൊലീസ് പിടികൂടി. സംഭവത്തെ തുടർന്ന് അൽപനേരം വാർത്താ സമ്മേളനം തടസപ്പെട്ടു. പിന്നീട് കേജ്‌രിവാൾ വാർത്താ സമ്മേളനം തുടർന്നു. ഏപ്രിൽ 15 മുതലാണ് ഒറ്റ അക്ക ഇരട്ട അക്ക് വാഹന പദ്ധതിയുടെ രണ്ടാം ഘട്ടം നിലവിൽ വരിക. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂർണ വിജയമായിരുന്നു.

ഇതു രണ്ടാം തവണയാണ് കേജ്‌രിവാളിനെതിരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ ഒരു സ്ത്രീ കേജ്‌രിവാളിനെതിരെ മഷിയെറിഞ്ഞിരുന്നു. കേജ്‌രിവാളിന് കനത്ത സുരക്ഷ ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിരുന്നുവെങ്കിലും അദ്ദേഹമത് നിരസിക്കുകയായിരുന്നു. കെജ് രിവാളിന് നേരെ നേരത്തെ കരിമഷി പ്രയോഗം ഉണ്ടായത് ഒറ്റഇരട്ട അക്ക വാഹനനിയന്ത്രണ പദ്ധതി വിജയകരമാക്കിയതിന് നന്ദിപ്രകാശിപ്പിച്ച് ഡൽഹി സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു. അന്ന് മഷി എറിഞ്ഞ ഭാവന അരോര എന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

പഞ്ചാബിലെ ആം ആദ്മി സേന പ്രവർത്തക എന്നവകാശപ്പെട്ട യുവതി കുറച്ച് കടലാസുകളും സീഡിയുമായി പ്രസംഗപീഠത്തിനു മുന്നിൽനിന്ന് അഴിമതി ആരോപണം ഉന്നയിച്ചശേഷം മഷി എറിയുകയായിരുന്നു. ഉടനെ പൊലീസുകാർ ഓടിയെത്തി പിടിച്ചുമാറ്റി. ഇതിന് സമാനമായിരുന്നു ഇന്നും ഡൽഹി മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതും.

 

അന്ന് മഷിയേറിനു പിന്നിൽ ബിജെപിയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു. ബിജെപിയും ഡൽഹി പൊലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് മഷിയേറ്. മഷിയെറിഞ്ഞ യുവതിയെ തടയാൻ ഒരു പൊലീസുകാരൻപോലും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സിസോദിയ ആരോപിച്ചിരുന്നു. ഇതിനുമുമ്പും കെജ്രിവാളിന് നേരെ കരിമഷി പ്രയോഗമുണ്ടായിരുന്നു. 2014ൽ ലോക്‌സഭ തിരഞ്ഞെടുപ്പ് റാലിക്കിടെയും കേജ്!രിവാളിനു നേരെ മഷിയെറിഞ്ഞിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷ കർശനമാക്കാമെന്ന് കേന്ദ്ര സർക്കാർ നിലപാട് എടുത്തു. എന്നാൽ കെജ് രിവാൾ അതിന് സമ്മതിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP