Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരുത്തി കൃഷി നഷ്ടത്തിലായപ്പോൾ ലോൺ തിരച്ചടയ്ക്കാൻ മാർഗ്ഗമില്ല; തെലുങ്കാനയിൽ കർഷക ആത്മഹത്യകൾ വർധിക്കുന്നു; മൂന്ന് മാസം കൊണ്ട് ആത്മഹത്യ ചെയ്തത് 77 പേർ

പരുത്തി കൃഷി നഷ്ടത്തിലായപ്പോൾ ലോൺ തിരച്ചടയ്ക്കാൻ മാർഗ്ഗമില്ല; തെലുങ്കാനയിൽ കർഷക ആത്മഹത്യകൾ വർധിക്കുന്നു; മൂന്ന് മാസം കൊണ്ട് ആത്മഹത്യ ചെയ്തത് 77 പേർ

ഹൈദരാബാദ്: തെലുങ്കാനയിൽ കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ 77 കർഷകർ ആത്മഹത്യ ചെയ്തതായാണ് കണക്കുകൾ. പരുത്തി കൃഷി നഷ്ടത്തിലായതോടെയാണ് കർഷകരുടെ ജീവിതം ദുരിതത്തിലായത്. കൃഷിയാവശ്യത്തിനായി സ്ഥലം പണയപ്പെടുത്തി കർഷകർ ലോൺ എടുത്തിരുന്നു. വൻ പലിശയിലാണ് മിക്ക ബാങ്കുകളും ലോൺ അനുവദിച്ചത്.

കൃഷി നഷ്ടത്തിലായതോടെ പണം തിരിച്ചടയ്ക്കാനാവാതെ ദുരിതത്തിലായി. ജപ്തി ഭീഷണി നേരിട്ടതോടെ കർഷകർ സമരത്തിന് ഇറങ്ങുകയായിരുന്നു. എന്നാൽ ഇവരുടെ ദുരിതത്തിന് തീർപ്പു കൽപ്പിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഇതോടെ ആത്മഹത്യ എന്ന മാർഗ്ഗത്തിലേയ്ക്ക് എത്തുകയാണ് ദരിദ്ര കർഷകർ.

പരുത്തി കൃഷി നഷ്ടത്തിലായതോടെ ഇവർ മുളക് കൃഷിയിലേയ്ക്ക് തിരിയുകയായിരുന്നു. എന്നാൽ ഇതിലും വരുമാനം ലഭിക്കാതായതോടെ ജീവിതം ദുരിതത്തിലായി. കുട്ടികൾക്ക് ഭക്ഷണം പോലും നൽകാൻ പറ്റാത്തത്ര ദാരിദ്രം നേരിട്ടതോടെയാണ് കുടുംബത്തിന്റെ വരുമാനമായിരുന്ന കർഷകർ ആത്മഹത്യ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP