Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തലച്ചോറില്ലാത്ത ആളാണ് ബിജെപി അധ്യക്ഷൻ; മുമ്പ് ഇരുമ്പ് കൂട്ടിൽ കിടന്ന പക്ഷി കർണാടക മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മറ്റൊരു ജയിൽ കിളിയെ കൊണ്ടുവരികയാണ്'; ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

'തലച്ചോറില്ലാത്ത ആളാണ് ബിജെപി അധ്യക്ഷൻ; മുമ്പ് ഇരുമ്പ് കൂട്ടിൽ കിടന്ന പക്ഷി കർണാടക മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മറ്റൊരു ജയിൽ കിളിയെ കൊണ്ടുവരികയാണ്'; ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ അഴിമതിക്കാരൻ പരാമർശത്തിന് ചുട്ടമറുപടിയുമായി സിദ്ധരാമയ്യ രംഗത്ത്. തലച്ചോറില്ലാത്ത ആളാണ് ബിജെപി അധ്യക്ഷൻ അമിത് ഷായെന്നായിരുന്നു സിദ്ധരാമയ്യയുടെ പരിഹാസം. ഇരുമ്പഴിക്കുള്ളിൽ കിടന്ന പക്ഷിയാണ് അദ്ദേഹമെന്നും കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.

മുമ്പ് ഇരുമ്പ് കൂട്ടിൽ കിടന്ന പക്ഷി കർണാടക മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മറ്റൊരു ജയിൽ കിളിയെ കൊണ്ടുവരികയാണെന്നും അദ്ദേഹം പരിഹസിച്ചു. തനിക്കും തന്റെ സർക്കാരിനുമെതിരേ അമിത് ഷാ ഉയർത്തുന്ന അഴിമതി ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ഇന്നലെ അമിത് ഷാ മൈസൂരുവിൽ നടത്തിയ റാലിയിൽ സിദ്ധരാമയ്യയെ അഴിമതിക്കാരൻ എന്ന് ആക്ഷേപിച്ചിരുന്നു. 'സിദ്ധരാമയ്യ എന്നാൽ അഴിമതി, അഴിമതി എന്നാൽ സിദ്ധരാമയ്യ' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എന്നാൽ, അമിത് ഷായ്ക്കെതിരേ മാത്രമല്ല വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാകടയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന ബി.എസ്. യെഡിയൂരപ്പയെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സാമ്പത്തിക നേട്ടത്തിനായി അനധികൃതമായി ഭൂമി പതിച്ച് നൽകിയതിന് ജയിലിൽ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ എന്നായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം.

ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് സൊഹ്‌റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ ജയിലിൽ കഴിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP