Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിഖുകാർ തെരുവിൽ ഇറങ്ങിയാൽ ഹിന്ദുവും മുസ്ലീമും തമ്മിൽ അടിക്കുന്നതു പോലെയല്ല; യുവാക്കൾ വാളേന്തി തെരുവിൽ; ഗതാഗതം ഏതാണ്ട് നിലച്ച മട്ടിൽ; കൈയും കെട്ടി പൊലീസ്; പഞ്ചാബ് സംഘർഷഭരിതം

സിഖുകാർ തെരുവിൽ ഇറങ്ങിയാൽ ഹിന്ദുവും മുസ്ലീമും തമ്മിൽ അടിക്കുന്നതു പോലെയല്ല; യുവാക്കൾ വാളേന്തി തെരുവിൽ; ഗതാഗതം ഏതാണ്ട് നിലച്ച മട്ടിൽ; കൈയും കെട്ടി പൊലീസ്; പഞ്ചാബ് സംഘർഷഭരിതം

പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട ഫരീദ്‌കോട്ടിൽ സംഘർഷം പടരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സിഖ് സംഘടനകൾ ബന്ദിനാഹ്വാനം ചെയ്തിരുന്നു. വാളുമായി തെരുവിലിറങ്ങിയ യുവാക്കൾ വ്യാപകമായ അക്രമം നടത്തി. അക്രമികളെ തുരത്താനോ നിയന്ത്രിക്കാനോ തയ്യാറാകാതെ പൊലീസ് കൈയും കെട്ടി നോക്കി നിൽക്കുകയാണ്. ലുധിയാന-ഫിറോസ്പുർ ഹൈവേയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചുവെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് പൊലീസ് വെടിവെപ്പിൽ രണ്ടുപേർ ഫരീദ്‌കോട്ടിലെ ബെഹ്ബാൽ കലാൻ ഗ്രാമത്തിൽ രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ചത്. ഇതേത്തുടർന്ന് മാൾവ മേഖലയിലാകെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഭട്ടിൻഡ, ഫരീദ്‌കോട്ട്, മുക്ത്‌സർ, മൻസ, മുല്ലൻപുർ, മോഗ, ജെയ്ത്തൺ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ബന്ദ് പൂർണമായിരുന്നു. ഈ ജില്ലകളുമായി ബന്ധിപ്പിക്കുന്ന ദേശീയപാതകളുൾപ്പെടെയുള്ള റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

ബുധനാഴ്ച പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായ ഫരീദ്‌കോട്ടിലെ കൊട്കാപ്പുരയിലേക്ക് രണ്ടാംദിവസവും ആർക്കും കടന്നുചെല്ലാൻ സാധിച്ചിട്ടില്ല. ജനങ്ങൾ സംഘം ചേർന്ന് പൊലീസിനെ തുരത്തുകയായിരുന്നു ഇവിടെ. ലുധിയാന-ഫിറോസ്പുർ ദേശീയ പാതയിൽ ഗതാഗതം പൂർണമായും നിലച്ചു. ജനങ്ങൾ റോഡിൽകുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജാഗ്‌റോൺ മുതൽ അജിത്‌വാൾ വരെയുള്ള മേഖലയിൽ വാളുമായി റോഡിലിറങ്ങിയ യുവാക്കൾ വാഹനങ്ങൾ തിരിച്ചുവിടുന്നുമുണ്ട്.

വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടത് പൊലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ജനങ്ങൾ പൊലീസിനെ അക്രമിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. തെറ്റുചെയ്തുവെന്ന് പൊലീസിന് ബോധ്യമുണ്ടെന്നും അതുകൊണ്ട് ഇനി അവർ തങ്ങളെ തൊടില്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. റോഡിലെ ഗതാഗതസ്തംഭനം നീക്കം ചെയ്യാൻ പോലും പൊലീസ് ഇടപെടുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP